Join Whatsapp Group. Join now!
Aster MIMS 10/10/2023

പാത്തൂരില്‍ പി. കരുണാകരന്‍ എം പിയുടെ വാഹനം യു ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു

വോര്‍ക്കാടി പഞ്ചായത്തിലെ വാക്കറവയലിനടുത്ത് പാത്തൂരില്‍ എല്‍.ഡി.എഫ് കുടുംബയോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പി. കരുണാകരന്‍ എം.പിയുടെ വാഹനം ഒരുKasaragod, Kerala, UDF, LDF, P.Karunakaran-MP, Vehicle, Protest against P. Karunakaran MP.
മഞ്ചേശ്വരം: (www.kasargodvartha.com 31/10/2015) വോര്‍ക്കാടി പഞ്ചായത്തിലെ വാക്കറവയലിനടുത്ത് പാത്തൂരില്‍ എല്‍.ഡി.എഫ് കുടുംബയോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പി. കരുണാകരന്‍ എം.പിയുടെ വാഹനം ഒരു സംഘം യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഈ ഭാഗത്ത് വരാത്ത എംപി ഇപ്പോള്‍ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ചോദിച്ചായിരുന്നു എം പിയെ തടഞ്ഞത്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ 20 ലക്ഷം അനുവദിച്ച് നിര്‍മ്മിച്ച റോഡിലൂടെയാണ് നിങ്ങളിപ്പോള്‍ സഞ്ചരിക്കുന്നതെന്നും ഈ ഭാഗത്തെ വികസനത്തിനായി കഴിഞ്ഞ 10 വര്‍ഷമായി ഒരു രീതിയിലുള്ള ഫണ്ടും അനുവദിക്കാത്ത എം പി അര്‍ദ്ധരാത്രി എന്തിനാണ് ഇപ്പോള്‍ ഇങ്ങോട്ട് വന്നതെന്നും പ്രതിഷേധക്കാര്‍ ചോദിച്ചു. 10 മിനുട്ടിന് ശേഷമാണ് എംപിയെ പോകാന്‍ അനുവദിച്ചത്. സ്വകാര്യ വാഹനത്തിലാണ് എംപി കുടുംബയോഗത്തില്‍ പങ്കെടുക്കാനെത്തിയത്.
സംഭവത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത് തടയാനുള്ള ശ്രമമാണ് യു.ഡി.എഫില്‍ നിന്നുണ്ടായത്. വടക്കന്‍ മേഖലയിലെ പല പ്രദേശങ്ങളിലും എല്‍.ഡി.എഫ് കുടുംബയോഗത്തില്‍ യു.ഡി.എഫില്‍ ഉള്‍പ്പെടുന്ന പാര്‍ട്ടികളില്‍പ്പെട്ട സാധാരണക്കാരായ ജനങ്ങള്‍ പങ്കെടുക്കുന്നതാണ് യു.ഡി.എഫിനെ പ്രകോപിതരാക്കിയത്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ടൊന്നും എല്‍.ഡി.എഫിന്റെ മുന്നേറ്റത്തെ തടയാനാവില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ പ്രസ്താവനയിലുടെ പറഞ്ഞു. യാതൊരു വിധ പ്രകോപനങ്ങള്‍ക്കും വഴിപ്പെടാതെ മുഴുവന്‍ എല്‍.ഡി.എഫ് അനുകൂല വോട്ടുകളും പോള്‍ ചെയ്യിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.


Protest against P. Karunakaran MP
Posted by KasaragodVartha Updates on Friday, October 30, 2015
Keywords: Kasaragod, Kerala, UDF, LDF, P.Karunakaran-MP, Vehicle, Protest against P. Karunakaran MP.

Post a Comment