മാങ്ങാട്ടെ ആരാധനാലയം അശുദ്ധമാക്കിയ സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം
Jul 3, 2015, 20:34 IST
കാസര്‍കോട്: (www.kasargodvartha.com 03/07/2015) മാങ്ങാട് ആരാധനാലയം മലിനമാക്കിയ സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന സമാധാനകമ്മിറ്റി യോഗത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിച്ചതായി അറിയിച്ചത്.
ശനിയാഴ്ച വൈകിട്ട് മാങ്ങാട് ആരാധനാലയ പരിസരത്ത് നാട്ടുകാരെ പങ്കെടുപ്പിച്ച് യോഗം വിളിക്കും. എംഎല്‍എ, കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ പങ്കെടുക്കും. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കെ കുഞ്ഞിരാമന് എംഎല്‍എ, കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായ്ക്, സിഐ യു പ്രേമന് എന്നിവര്‍ പങ്കെടുത്തു.
Related News:
മാങ്ങാട്ടെ രാഷ്ട്രീയ പ്രശ്നം വര്‍ഗീയ ചേരിതിരിവിലേക്ക് കൊണ്ടു പോകാന്‍ നീക്കം; ആരാധനാലയം അശുദ്ധമാക്കാന്‍ ശ്രമം
Related News:
മാങ്ങാട്ടെ രാഷ്ട്രീയ പ്രശ്നം വര്‍ഗീയ ചേരിതിരിവിലേക്ക് കൊണ്ടു പോകാന്‍ നീക്കം; ആരാധനാലയം അശുദ്ധമാക്കാന്‍ ശ്രമം
Keywords : Kasaragod, Kerala, Police, Temple, Investigation, Natives, Meeting, Special Investigation team.