city-gold-ad-for-blogger
Aster MIMS 10/10/2023

അഞ്ചംഗ കുടുംബം നാടുവിട്ടുപോയത് മാതാവ് വഴക്കുപറഞ്ഞതിനാല്‍

കാസര്‍കോട്: (www.kasargodvartha.com 19/06/2015) ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട കുമ്പഡാജെ ബലക്കളയിലെ കുടുംബത്തിലെ അഞ്ചുപേര്‍ വീടുവിട്ടുപോയത് അമ്മ വഴക്കുപറഞ്ഞതിനാലാണെന്ന് കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

ബലക്കളയിലെ ചന്ദ്രാവതിയുടെ മക്കളായ പ്രേമ (25), രമ്യ (15) പ്രേമയുടെ ഭര്‍ത്താവ് ഉദയന്‍ (32) മക്കളായ  ശ്രീജിത്ത് (നാല്) സംഗീത (രണ്ട്) എന്നിവരെയാണ് ഒരുമാസം മുമ്പ് കാണാതായത്. ഇവര്‍ കര്‍ണാടക ഉഡുപ്പിക്കടുത്ത് എവിടെയോ താമസിക്കുന്നുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വിവരം ലഭിച്ചത്. രണ്ടാഴ്ച മുമ്പ് ഇവര്‍ ഉത്തിരെ എന്ന സ്ഥലത്ത് ഉള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് ഇവര്‍ അവിടെയുണ്ടെന്ന് കണ്ടെത്തിയത്. ഈ പ്രദേശത്തെ കടകളിലും മറ്റും പോലീസ് ഇവരെ കണ്ടെത്തുന്നതിനുള്ള നോട്ടീസ് ചിത്രങ്ങള്‍സഹിതം വിതരണം ചെയ്തിരുന്നു. 

ഇവിടുത്തെ ഒരുകടയില്‍ പാത്രങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ ഒരു കടക്കാരന്‍ പോലീസിന് വിവരം നല്‍കിയിരുന്നു. ബദിയടുക്ക പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ അന്വേഷിച്ച് അവിടെ എത്തുന്നതിന് മുമ്പ് ഇവര്‍ അവിടെനിന്നും പോയതായാണ് അറിയുന്നത്. ഇതിന് ശേഷം ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടനിലയിലായതിനാല്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാണാതായ ഉദയന് ഭാര്യാ സഹോദരിയുമായി സ്‌നേഹ ബന്ധമുള്ളകാര്യം മാതാവ് ചന്ദ്രാവതിക്ക് സംശയമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇവരെ വഴക്കുപറയുകയും ചെയ്തിരുന്നു. ഈ വിഷമത്തിലാണ് ഇവര്‍ വീടുവിട്ടതെന്നാണ് പോലീസ് അന്വേഷണത്തില്‍ ലഭിച്ച സൂചന. 

അധികം വൈകാതെതന്നെ ഇവരെ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്. അന്വേഷണത്തിന് കര്‍ണാടക പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കാസര്‍കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഇപ്പോള്‍ കേസന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. കാണാതായതില്‍ മറ്റുദുരൂഹതകളൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
അഞ്ചംഗ കുടുംബം നാടുവിട്ടുപോയത് മാതാവ് വഴക്കുപറഞ്ഞതിനാല്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
15 കാരിയായ പെണ്‍കുട്ടിയടക്കം കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹസാഹചര്യത്തില്‍ കാണാതയായി

കുടുംബത്തിലെ അഞ്ചുപേരെ കാണാതായ സംഭവത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതം

കുടുംബത്തിലെ 5 പേരുടെ തിരോധാനം; അന്വേഷണത്തിന് കര്‍ണാടക പോലീസിന്റെ സഹായം തേടി ജില്ലാ പോലീസ് ചീഫ്

Keywords: Kasaragod, Kerala, Police, Investigation, Family, Missing, Police, Missing of 5 member family; Police to intensify probe.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL