city-gold-ad-for-blogger
Aster MIMS 10/10/2023

15 കാരിയായ പെണ്‍കുട്ടിയടക്കം കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹസാഹചര്യത്തില്‍ കാണാതയായി

ബദിയഡുക്ക: (www.kasargodvartha.com 21/05/2015) 15 കാരിയായ പെണ്‍കുട്ടിയടക്കം കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹസാഹചര്യത്തില്‍ കാണാതയായി. കാണാതായവരില്‍ രണ്ടു പിഞ്ചു കുട്ടികളും ഉള്‍പെടും. സംഭവത്തെകുറിച്ച് ബദിയഡുക്ക പോലീസ് അന്വേഷണം ആരംഭിച്ചു.

കുംബഡാജെ ബലക്കളയിലെ ഭട്ട്യനായിക്-ചന്ദ്രാവതി ദമ്പതികളുടെ മകള്‍ പ്രേമ (20), സഹോദരി രമ്യ (15), പ്രേമയടെ ഭര്‍ത്താവ്് ബദിയടഡുക്ക കുണ്ടാലുമൂലയിലെ ഉദയന്‍ (32), മക്കളായ ശ്രീജിത്ത് (നാല്), സംഗീത (രണ്ട്) എന്നിവരെയാണ് ഇക്കഴിഞ്ഞ വ്യഴാഴ്ച്ച മുതല്‍ കാണാതായത്്. ഇതു സംബന്ധിച്ച് പ്രേമയുടെ മാതാവ് ചന്ദ്രാവതി ബദിയഡുക്ക പോലീസില്‍ പരാതി നല്‍കി.

കൂലിപ്പണിക്കാരനാണ് പ്രേമയുടെ ഭര്‍ത്താവ് ഉദയന്‍. കുണ്ടാലുമൂല സ്വദേശിയായ ഇയാള്‍ ഏറെക്കാലമായി ഭാര്യാവീട്ടിലാണ് താമസം. പ്രേമയുടെ സഹോദരി രമ്യ കാട്ടുകുക്കെ സ്‌കൂളില്‍ നിന്നു ഇത്തവണ ഉയര്‍ന്ന മാര്‍ക്കോടെ എസ്.എസ്.എല്‍.സി. പാസായിരുന്നു. വ്യാഴാഴ്ച്ച രാവിലെ രമ്യയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സഹോദരി പ്രേമയോടൊപ്പം സ്‌കൂളിലേക്ക് പോയിരുന്നു. ഇളയ കുട്ടി സംഗീതയേയും ഒപ്പം കൂട്ടിയിരുന്നു. ഉച്ചവരെയും ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. ഉച്ചയോടെ പ്രേമയുടെ ഭര്‍ത്താവ് ഉദയന്‍, മകന്‍ ശ്രിജിത്തിനെയും കുടെ കൂട്ടി ഭാര്യയേയും സഹോദരിയേയും തേടിപ്പോയി. വൈകിട്ടും ഇവര്‍ അഞ്ചുപേരും വീട്ടില്‍ തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു.

പിറ്റേദിവസം തന്നെ മാതാവ് ചന്ദ്രാവതി ബദിയഡുക്ക പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്നു ദിവസം കഴിഞ്ഞിട്ടും ഇവരെകുറിച്ച് ഒരുവിവരവും ഇല്ലാതായതോടെ ചന്ദ്രാവതി വീണ്ടും പരാതിയുമായി ബദിയടുക്ക പോലീസില്‍ എത്തുകയായിരുന്നു. ഒരാഴ്ച്ചയായിട്ടും പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടില്ല. 500 രൂപ മാത്രമാണ് ഇവരുടെ കൈയിലുണ്ടായിരുന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീട്ടില്‍നിന്നും പോകുമ്പോള്‍ ഇവര്‍ വസ്ത്രങ്ങളടക്കമുള്ള സാധനങ്ങള്‍ കൊണ്ടുപോയിരുന്നുവെന്നും വീട്ടുക്കാര്‍ പറയുന്നുണ്ട്. ഇതുകൊണ്ടുതന്നെയാണ് പോലീസ് കേസെടുക്കാതിരുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
15 കാരിയായ പെണ്‍കുട്ടിയടക്കം കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹസാഹചര്യത്തില്‍ കാണാതയായി

  ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL