കുടുംബത്തിലെ 5 പേരുടെ തിരോധാനം; അന്വേഷണത്തിന് കര്‍ണാടക പോലീസിന്റെ സഹായം തേടി ജില്ലാ പോലീസ് ചീഫ്
Jun 2, 2015, 14:40 IST
കാസര്‍കോട്: (www.kasargodvartha.com 02/06/2015) കുമ്പഡാജെ ബലക്കളയിലെ ഒരു കുടുംബത്തിലെ അഞ്ചു പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് ചീഫ് അന്വേഷണത്തിന് കര്‍ണാടക പോലീസിന്റെ സഹായം തേടി. രണ്ട് കുട്ടികളും 15 കാരിയായ വിദ്യാര്‍ത്ഥിനിയുമടക്കം കുടുംബത്തിലെ അഞ്ചു പേരെ കാണാതായിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം അയല്‍സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും ഊര്‍ജിതമാക്കുന്നത്.
ബലക്കളയിലെ ചന്ദ്രാവതിയുടെ മക്കളായ പ്രേമ (25), രമ്യ (15) പ്രേമയുടെ ഭര്‍ത്താവ് ഉദയന്‍ (32) മക്കളായ ശ്രീജിത്ത് (നാല്) സംഗീത (രണ്ട്) എന്നിവരെയാണ് കാണാതായത്. ഇവര്‍ കര്‍ണാടകയിലെ ബെല്ത്തങ്ങാടിയിലുണ്ടെന്ന സൂചന ലഭിച്ചിരുന്നുവെങ്കിലും പോലീസ് നിരാശരായി മടങ്ങുകയായിരുന്നു. പ്രേമയുടെയും ഉദയന്റെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കര്‍ണാടക പോലീസിന്റെ സഹായം തേടാതെയായിരുന്നു ബദിയഡുക്ക പോലീസിന്റെ അന്വേഷണം. ഇതേ തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി കര്‍ണാടക പോലീസിന്റെ സഹായം ജില്ലാ പോലീസ് ചീഫ് തേടിയത്. കര്‍ണാടക പോലീസ് എല്ലാ സഹായവും ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീണ്ടും ബെല്‍ത്തങ്ങാടിയിലേക്ക് പോയി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Police, Investigation, Family, Missing, Police, Missing of 5 member family; Police to intensify probe.
Advertisement: