ആദില്‍; പുണ്യ റമദാനില്‍ നെല്ലിക്കുന്നിന്റെ മറ്റൊരു നൊമ്പരം
Jun 28, 2015, 20:30 IST
കഴിഞ്ഞ റമദാനില്‍ സ്കൂട്ടറപകടത്തില്‍ മൂന്ന് കുരുന്നുകളുടെ ജീവനെടുത്തത് നെല്ലിക്കുന്നിന്റെ മറക്കാനാകാത്ത ഓര്മ
കാസര്‍കോട്: (www.kasargodvartha.com 28/06/2015) വീണ്ടുമൊരു പുണ്യ റമദാന് മാസത്തില്‍ നെല്ലിക്കുന്നിനെ തേടി മറ്റൊരു അതിദാരുണ മരണ വാര്‍ത്തയെത്തി. കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും നെല്ലിക്കുന്നില്‍ താമസക്കാരനുമായ തളങ്കര കുന്നിലിലെ ബഷീറിന്റെ മകന് ആദിലാണ് നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപം കടലില്‍ ഒഴുക്കില്‍ പെട്ട് മരിച്ചത്.
അവധി ദിനമായ ഞായറാഴ്ച കൂട്ടുകാരോടൊപ്പം കടല്‍ കാണാനെത്തിയതായിരുന്നു ആദില്‍. ഇതിനിടയില്‍ ദേഹത്ത് പറ്റിയ മണല്‍ കഴുകാനായി കടലിനടുത്തേക്ക് ചെന്ന ആദിലിനെ തിരയെടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ നിലവിളിക്കുന്നത് കേട്ടെത്തിയവര്‍ ആദിലിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും അവസാന ശ്വാസവും നിലച്ചിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് ആദിലിന്റെ മരണവാര്‍ത്ത നെല്ലിക്കുന്നിലെത്തിയത്.
കഴിഞ്ഞ റമദാനില്‍ നോമ്പ് 21 ന് സ്കൂട്ടര്‍ അപകടത്തില്‍ മൂന്ന് കുരുന്നുകളുടെ ജീവനുകളാണ് നെല്ലിക്കുന്നിന് നഷ്ടമായത്. നെല്ലിക്കുന്നിലെ എ.എം.സി സാബിറിന്റെ മകന് സജാദ് (15), നെല്ലിക്കുന്നിലെ മുഹമ്മദിന്റെ മകന് മുബാരിസ് (10), അഫ്രാസിന്റെ മകന് അഫ്രാഖ് (ഏഴ്) എന്നിവരാണ് പുണ്യ മാസത്തില്‍ നാടിന്റെ നൊമ്പരമായി മാറിയത്.
നോമ്പ് തുറക്കുള്ള തയ്യാറെടുപ്പിനിടെയായിരുന്നു മൂവരും അപകടത്തില്‍ പെട്ടത്. ഗള്‍ഫില്‍ നിന്നും ഒരുമാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു അവിടെ വിദ്യാര്‍ത്ഥിയായ സജാദ്. അന്ന് സജാദിന്റെ വീട്ടില്‍ നോമ്പു തുറയായിരുന്നു. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ സജാദ് കളിക്കൂട്ടുകാരായ മുബാരിസിനെയും, അഫ്രാഖിനെയും ഒപ്പം കൂട്ടി. നെല്ലിക്കുന്ന് ജംഗ്ഷനിലുണ്ടായ അപകടത്തില്‍ മൂവരും ഇളംപ്രായത്തില്‍ തന്നെ ഇഹലോകവാസം വെടിഞ്ഞു.
ഈ അപകടത്തിന്റെ നടുക്കുന്ന ഓര്മകള്ക്കിടെയാണ് തൊട്ടടുത്ത റമദാനില്‍ നെല്ലിക്കുന്നിനെ തേടി വീണ്ടുമൊരു അപകട വാര്‍ത്ത എത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
വാഹനാപകടത്തില്‍ മരിച്ച കുട്ടികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ഇനിയുള്ള നോമ്പ് തുറക്ക് സജാദും, അഫ്രാഖും, മുബാരിസുമില്ല; നാട് തേങ്ങുന്നു
സഹോദരങ്ങളുടെ അപകട മരണത്തില്‍ വിറങ്ങലിച്ച് നാട്
നെല്ലിക്കുന്നില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു
Keywords: Kasaragod, Kerala, Nellikunnu, Accident, Students, Nellikkunnu Junction, Another tragedy in Nellikkunnu.
Advertisement: