city-gold-ad-for-blogger
Aster MIMS 10/10/2023

ഇനിയുള്ള നോമ്പ് തുറക്ക് സജാദും, അഫ്രാഖും, മുബാരിസുമില്ല; നാട് തേങ്ങുന്നു

കാസര്‍കോട്: (www.kasargodvartha.com 19.07.2014) പരിശുദ്ധ റമദാന്‍ മാസത്തിന്റെ 21-ാം നോമ്പ് തുറക്കാനുള്ള ഒരുക്കിത്തിനിടെ കടന്നു വന്ന അപകടം നെല്ലിക്കുന്നിനെ നടുക്കി. ഇനിയുള്ള നോമ്പ് തുറക്ക് സജാദും, അഫ്രാഖും, മുബാരിസും ഉണ്ടാകില്ല. ശനിയാഴ്ച വൈകീട്ട് നെല്ലിക്കുന്ന് മൊയ്തീന്‍ പള്ളി റോഡില്‍ കാര്‍ സ്‌കൂട്ടറിലിടിച്ചാണ് മൂന്നു വിദ്യാര്‍ത്ഥികള്‍ ദാരുണമായി മരിച്ചത്. നെല്ലിക്കുന്നിലെ എ.എം.സി സാബിറിന്റെ മകന്‍ സജാദ് (15), നെല്ലിക്കുന്നിലെ മുഹമ്മദിന്റെ മകന്‍ മുബാരിസ് (10), അഫ്രാസിന്റെ മകന്‍ അഫ്രാഖ് (ഏഴ്) എന്നിവരെയാണ് ഇളംപ്രായത്തില്‍ തന്നെ വിധി മരണത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തത്.

പെരുന്നാളിന് പുത്തന്‍ വസ്ത്രങ്ങള്‍ എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മൂവരും. ഗള്‍ഫില്‍ നിന്നും ഒരു മാസത്തെ ലീവിന് നാട്ടിലെത്തിയതായിരുന്നു ഗള്‍ഫില്‍ വിദ്യാര്‍ത്ഥിയായ സജാദ്. വീട്ടിലെ സ്‌കൂട്ടറുമെടുത്ത് നെല്ലിക്കുന്ന് ടൗണില്‍ നോമ്പ് തുറക്കാവശ്യമായ ചില സാധനങ്ങള്‍ വാങ്ങാന്‍ വന്നതായിരുന്നു കുട്ടികള്‍. സജാദിന്റെ വീട്ടില്‍ ശനിയാഴ്ച കുടുംബക്കാരെയെല്ലാം വിളിച്ച് നോമ്പു തുറ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങളില്‍ സുഹൃത്തുക്കളായ ഇവരും പങ്കാളികളായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇവരില്‍ മൂത്തവനായ സജാദാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. വളരെ പതുക്കെയായിരുന്നു ഇവര്‍ സഞ്ചരിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതിനിടയിലാണ് നെല്ലിക്കുന്ന് ജംഗ്ഷന്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറുമായി സ്‌കൂട്ടര്‍ കൂട്ടിയിടിച്ചത്. പെരുന്നാളിന് ബന്ധുക്കളോടൊപ്പം വിനോദ കേന്ദ്രങ്ങളിലെല്ലാം പോകാനുളള ആഗ്രഹവും ഇവര്‍ പ്രകടിപ്പിച്ചിരുന്നു. ഇതിന് ബന്ധുക്കള്‍ സമ്മതവും മൂളിയിരുന്നു.

മരണവാര്‍ത്ത അറിഞ്ഞതോടെ നാട് ഒന്നടങ്കം കാസര്‍കോട്ടെ ആശുപത്രികളിലേക്ക് ഒഴുകുകയായിരുന്നു. അപകട സ്ഥലത്തും ആയിരങ്ങള്‍ തടിച്ചു കൂടി. അപകടത്തില്‍ സ്‌കൂട്ടറിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചില്ല. എന്നാല്‍ റോഡിലേക്ക് തെറിച്ച് വീണ മൂന്നുപേരുടെ മുകളിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. സജാദിന്റെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. മുബാരിസിനും അഫ്രാഖിനും തലയ്ക്കാണ് പരിക്ക്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL