കാണാതായ 14 കാരനെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കണ്ടെത്തി
Dec 27, 2014, 15:24 IST
കാസര്‍കോട്: (www.kasargodvartha.com 27.12.2014) കടയിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ശേഷം കാണാതായ 14 കാരനെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കണ്ടെത്തി. മൊഗ്രാല്‍ പുത്തൂര്‍ കടവത്തെ അബ്ദുല്‍ ഹമീദ് - ഫര്‍ഹാന ദമ്പതികളുടെ മകനും മൊഗ്രാല്‍പുത്തൂര്‍ ഹൈസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ സയ്യിദ് ഹംസയെയാണ് ശനിയാഴ്ച ഉച്ചയോടെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കണ്ടെത്തിയത്.
നാട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവറാണ് കുട്ടിയെ കണ്ടെത്തി വീട്ടുകാരെ ഏല്‍പിച്ചത്. വെള്ളിയാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്.
അമ്മാവന്‍ നൗഷാദിന്റെ തായലങ്ങാടിയിലുള്ള കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കടയില്‍ എത്തിയിരുന്നില്ലെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

Related News:
കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ 14 വയസുകാരനെ കാണാതായി
Keywords : Missing, Mogral Puthur, Student, Kasaragod, Kerala, Shop, House, Sayed Hamsa, Auto Driver, Railway Station.