Join Whatsapp Group. Join now!
Aster MIMS 10/10/2023

ജയ്ഹിന്ദ് ക്യാമറമാനെ ആക്രമിച്ച സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ച് ക്യാമറ തകര്‍ത്ത സംഭവത്തില്‍ പ്രസ് ക്ലബില്‍ ചേര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ News, Channel Reporter, Attack, BJP, Kasaragod, Press Club, Kerala, Jaihind, Camera
കാസര്‍കോട്: (www.kasargodvartha.com 02.09.2014) മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ച് ക്യാമറ തകര്‍ത്ത സംഭവത്തില്‍ പ്രസ് ക്ലബില്‍ ചേര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ യോഗം പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാവിലെ സംഘ്പരിവാര്‍ കാസര്‍കോട് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ ജയിഹിന്ദ് ടിവിയുടെ ക്യാമറമാന്‍ ജിതേന്ദ്രയെ അക്രമിച്ച് ക്യാമറ തട്ടിപ്പറിച്ച് കാസറ്റ് നശിപ്പിക്കുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തകന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണമാണുണ്ടായത്. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനത്തിന് സാഹചര്യം ഒരുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും അക്രമത്തിന് നേതൃത്വം നല്‍കിയ സംഘടനയുടെ നേതാക്കള്‍ അക്രമികളെ തള്ളിപ്പറഞ്ഞ് മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എം.ഒ വര്‍ഗീസ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് വി.വി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. ജിതേന്ദ്ര, പുരുഷോത്തമന്‍ അഡൂര്‍ എന്നിവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

News, Channel Reporter, Attack, BJP, Kasaragod, Press Club, Kerala, Jaihind, Camera

Related News: 
ഹര്‍ത്താല്‍: കാസര്‍കോട്ട് ജയ് ഹിന്ദ് ടി.വി. ക്യാമറാമാന്റെ ക്യാമറ തകര്‍ത്തു

Keywords: News, Channel Reporter, Attack, BJP, Kasaragod, Press Club, Kerala, Jaihind, Camera. 

Post a Comment