city-gold-ad-for-blogger

റംലയുടെ രാജി: പുതിയ പ്രസിഡന്റ് 11ന്; 3 പേര്‍ക്ക് വേണ്ടി ലീഗില്‍ ചരടുവലി, തീരുമാനം പഞ്ചായത്ത് കമ്മിറ്റിക്ക് വിട്ടു

കുമ്പള: (www.kasargodvartha.com 28.08.2014) മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളുമായുള്ള ചേരിപ്പോരിനെതുടര്‍ന്ന് പി.എച്ച്. റംല പഞ്ചായത്ത് പ്രസഡിന്റ് സ്ഥാനം ഒഴിഞ്ഞതിനെടുര്‍ന്ന് പുതിയ പ്രസിഡന്റിനെ സെപ്തംബര്‍ 11ന് തെരഞ്ഞെടുക്കും. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

പുതിയ പ്രസിഡന്റാകാന്‍ മൂന്ന് പേര്‍ക്കുവേണ്ടി മുസ്ലിം ലീഗില്‍ ചരടുവലി ശക്തമായി. ആരോഗ്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ താഹിറ യൂസഫ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീമ കൊടിയമ്മ, കൊപ്പളം വാര്‍ഡ് അംഗം നസീമ ഖാദര്‍ എന്നിവര്‍ക്കുവേണ്ടിയാണ് മുസ്ലിം ലീഗ് നേതാക്കള്‍ ചേരിതിരിഞ്ഞിരിക്കുന്നത്.

തര്‍ക്കം രൂക്ഷമായതിനെതുടര്‍ന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനം കുമ്പള പഞ്ചായത്ത് കമ്മിറ്റിക്കുവിട്ടു. പഞ്ചായത്ത് കമ്മിറ്റിയില്‍ ഭൂരിപക്ഷം അനുസരിച്ചായിരിക്കും ഇനി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുക. മൊഗ്രാല്‍ കൊപ്പളം വാര്‍ഡിലെ നസീമ ഖാദറിനാണ് ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റിയില്‍ ഭൂരിപക്ഷം ലഭിക്കുക എന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയും മൊഗ്രാല്‍ വാര്‍ഡില്‍നിന്നുള്ളവരാണ്. പ്രസിഡന്റ് പി.ബി. അബ്ദുല്‍ ഖാദറും സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ബി.എന്‍. മുഹമ്മദലിയും മൊഗ്രാല്‍ വാര്‍ഡ് കമ്മിറ്റിയില്‍പെട്ടവരാണ്. അതുകൊണ്ടുതന്നെ വാര്‍ഡില്‍നിന്നും വിജയിച്ച നസീമ ഖാദറിനെ പ്രസിഡന്റാക്കണമെന്ന് വാര്‍ഡ് കമ്മിറ്റി ആവശ്യം ഉന്നയിക്കും.

നസീമ കൊടിയമ്മയെ പ്രസിഡന്റാക്കണമെന്ന് ബംബ്രാണ വാര്‍ഡ് കമ്മിറ്റിയും നേരത്തെ ആവശ്യമുന്നയിച്ചിട്ടുണ്ട്. അടുത്തുതന്നെ ചേരുന്ന പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കേണ്ടത് ആരാണെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും.

നിലവില്‍ മുസ്ലിം ലീഗിന് 10 ഉം, കോണ്‍ഗ്രസിന് മൂന്നും, സോഷ്യലിസ്റ്റ് ജനതയ്ക്ക് ഒന്നും, ബി.ജെ.പിക്ക് ആറും, സി.പി.എമ്മിന് രണ്ടും അംഗങ്ങളാണ് ഉള്ളത്. റംല പഞ്ചായത്ത് അംഗത്വം രാജിവെച്ചതിനെതുടര്‍ന്ന് ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
റംലയുടെ രാജി: പുതിയ പ്രസിഡന്റ് 11ന്; 3 പേര്‍ക്ക് വേണ്ടി ലീഗില്‍ ചരടുവലി, തീരുമാനം പഞ്ചായത്ത് കമ്മിറ്റിക്ക് വിട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കുമ്പള പഞ്ച. പ്രസിഡന്റിന്റെ രാജി പാര്‍ട്ടി അംഗീകരിച്ചു; ലീഗില്‍ പൊട്ടിത്തെറി, റംല അന്യ സംസ്ഥാനത്തേക്ക്

കുമ്പള പഞ്ചായത്ത് ഓഫീസില്‍ എന്താണ് പ്രശ്‌നം; പ്രസിഡന്റ് പി.എച്ച്. റംല രാജിക്കത്ത് നല്‍കിയോ?

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia