പി.എം നസീമയെ കുമ്പള പഞ്ചായത്ത് പ്രസിഡണ്ടാക്കണമെന്ന് ലീഗ് പ്രദേശിക കമ്മിറ്റി
Aug 21, 2014, 17:19 IST
കുമ്പള: (www.kasargodvartha.com 21.08.2014) കുമ്പള ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എം നസീമയെ പുതിയ പഞ്ചായത്ത് പ്രസിഡണ്ടായി നിയമിക്കണമെന്ന് ലീഗ് പ്രദേശിക കമ്മിറ്റി മേല്‍ഘടകത്തോട് അവശ്യപ്പെട്ടു. മുസ്ലിം ലീഗ് ബംബ്രാണ ഒമ്പതാം വാര്‍ഡ് കമ്മിറ്റി യോഗമാണ് ഇക്കാര്യം മേല്‍കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.
യോഗത്തില്‍ അഷ്റഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു. അബ്ബാസ് കെ. സ്വാഗതം പറഞ്ഞു. ബംബ്രാണ വാര്‍ഡില്‍ നിന്നാണ് പി.എം നസീമ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡണ്ടായിരുന്ന പി.എച്ച് റംല ചില പഞ്ചായത്ത് അംഗങ്ങളുടെയും പ്രദേശിക നേതാക്കളുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് പ്രസഡിണ്ട് സ്ഥാനം രാജിവെച്ചിരുന്നു.
റംല പഞ്ചായത്ത് അംഗത്വവും രാജിവെച്ചിട്ടുണ്ട്. ഒരുവര്‍ഷം മാത്രമാണ് ഇനി പുതിയ പഞ്ചായത്ത് പ്രസിഡണ്ടിന് കാലാവധിയുള്ളത്. 23 അംഗങ്ങളുള്ള ഭരണ സമിതിയില്‍ മുസ്ലിം ലീഗിന് 11 ഉം ഘടകക്ഷിയായ കോണ്‍ഗ്രസിന് മൂന്നും, സോഷ്യലിറ്റ് ജനതയ്ക്ക് ഒരു അംഗവും അടക്കം 15 അംഗങ്ങളുടെ പിന്തുണയുണ്ട്. ഇതില്‍ റംലയുടെ രാജിയെ തുടര്‍ന്ന് അംഗ സംഖ്യ 14 ആയി ചുരുങ്ങി. ബി.ജെ.പിക്ക് ആറും സി.പി.എമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്.

Keywords: Kumbala, Panchayath, Ward committee, Kasaragod, Kerala, P.M Naseema, PH Ramla.