ചന്തേരയില്‍ കണ്ടെത്തിയ ബോംബ് ചെറുവത്തൂര്‍ വീരമലകുന്നില്‍ പൊട്ടിച്ചു
Jun 2, 2014, 13:33 IST
ചെറുവത്തൂര്‍: (www.kasargodvartha.com 02.06.2014) ചന്തേര പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെ വീടിന്റെ ടെറസില്‍ കണ്ടെത്തിയ രണ്ട് സ്റ്റീല്‍ ബോംബുകളും ചെറുവത്തൂരില്‍ കൊണ്ടുവന്ന് പൊട്ടിച്ചു. ചെറുവത്തൂര്‍ വീരമല കുന്നിന്‍മുകളില്‍വെച്ചാണ് കാസര്‍കോട്‌നിന്നുമെത്തിയ ബോംബ് സ്‌ക്വാഡും ചന്തേര എസ്.ഐ. പി.ആര്‍. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്ന് ബോംബുകള്‍ പൊട്ടിച്ചത്.
ഉഗ്ര ശബ്ദത്തിലാണ് ബോബുകള്‍ പൊട്ടിത്തെറിച്ചത്. ചന്തേര സ്റ്റേഷന് സമീപത്തെ മടിക്കുന്ന് മുഹമ്മദ് അലിയുടെ ആള്‍താമസമില്ലാത്ത വീടിന്റെ ടെറസിലാണ് സ്റ്റീല്‍ ബോംബുകള്‍ പൂഴിനിറച്ച പെയിന്റ് ബക്കറ്റില്‍ കണ്ടെത്തിയത്.
വീട് വൃത്തിയാക്കുന്ന സ്ത്രീ വളപ്പിലെ തേങ്ങ പെറുക്കി ടെറസില്‍കൊണ്ടിടാന്‍ ചെന്നപ്പോഴാണ് ബക്കറ്റില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. ഉച്ചയ്ക്ക് 12.30 മണിയോടെയാണ് ബോംബ് പൊട്ടിച്ച് നിര്‍വീര്യമാക്കിയത്. ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Related News:
ചന്തേര പോലീസ് സ്‌റ്റേഷന്റെ വിളിപ്പാടകലെ ഉഗ്രശക്തിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Steel bomb found in Chandera blasted in Veeramalakunnu, Steel bomb found near Chandera Police station, Police, Chandera, Case, Complaint, House, Kasaragod, Kerala, Trikaripur,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233