city-gold-ad-for-blogger

ചന്തേര പോലീസ് സ്‌റ്റേഷന്റെ വിളിപ്പാടകലെ ഉഗ്രശക്തിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 02.06.2014) ചന്തേര പോലീസ് സ്‌റ്റേഷന്റെ വിളിപ്പാടകലെ വീടിന്റെ ടെറസില്‍ ഉഗ്രശക്തിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് ബോംബ് കണ്ടെടുത്തത്. പോലീസ് സ്‌റ്റേഷന്റെ തെക്കുഭാഗത്ത് മടിക്കുന്ന് മുഹമ്മദലിയുടെ ആള്‍താമസമില്ലാത്ത വീട്ടിലാണ് പൂഴി നിറച്ച പെയിന്റ് ബക്കറ്റില്‍ ബോംബുകള്‍ കണ്ടെത്തിയത്.

വീട് വൃത്തിയാക്കുന്ന അയല്‍വക്കത്തെ സ്ത്രീ തേങ്ങാപെറുക്കാന്‍ എത്തിയപ്പോഴാണ് വീടിന്റെ ടെറസില്‍ ബോംബുകള്‍ കണ്ടത്. ഇവര്‍ വിവരം വീട്ടുകാരെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസിന് വിവരം കൈമാറുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കും.

സംഭവത്തില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ഊര്‍ജിതമായ അന്വേഷണമാണ് നടക്കുന്നത്. ഇതിന് മുമ്പ് ഈ ഭാഗങ്ങളില്‍ ഇത്രയും ശക്തിയേറിയ ബോംബുകള്‍ കണ്ടെത്തിയിരുന്നില്ല.
ചന്തേര പോലീസ് സ്‌റ്റേഷന്റെ വിളിപ്പാടകലെ ഉഗ്രശക്തിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: Steel bomb found near Chandera Police station, Police, chandera, case, complaint, House, kasaragod, Kerala, Trikaripur,

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia