city-gold-ad-for-blogger

നഗ്നചിത്ര കേസില്‍ സീരിയല്‍ നടിയും മൂന്ന് കൂട്ടാളികളും അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 02.04.2014)ഗള്‍ഫുകാരനായ യുവാവിനെ സ്റ്റാര്‍ ഹോട്ടലില്‍ നഗ്നനാക്കി സീരിയല്‍ നടിക്കൊപ്പം ഫോട്ടോയെടുത്ത കേസില്‍ സീരിയല്‍ നടിയും മൂന്ന് കൂട്ടാളികളും അറസ്റ്റിലായി. സീരിയല്‍ നടി തൃശൂർ സ്വദേശിനിയായ 22കാരി, ചാല അളിയംതൊട്ടിയിലെ ബി.എം. ഹര്‍ഷാദ് (23), വിദ്യാനഗര്‍ ചാലയിലെ സി.എസ്. മുനവ്വര്‍ സുഹൈല്‍ (21), ചാലയിലെ സി.എം. അബ്ദുല്‍ ബഷീര്‍ (22) എന്നിവരെയാണ് കാസര്‍കോട് സി.ഐ. ടി.ടി. ജേക്കബ്, എസ്.ഐ. ടി. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

നഗ്നചിത്ര കേസില്‍ സീരിയല്‍ നടിയും മൂന്ന് കൂട്ടാളികളും അറസ്റ്റില്‍
അബ്ദുല്‍ ബഷീര്‍
ഈ കേസില്‍ നേരത്തെ നാല് പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. യുവാക്കളെ വയനാട് മീനങ്ങാടിയില്‍ നിന്നും സീരിയല്‍ നടിയെ തൃശൂരില്‍ നിന്നുമാണ് പോലീസ് അറസ്റ്റുചെയ്തത്. 22കാരി ഏതാനും സീരിയലുകളില്‍ അഭിനയിച്ചിരുന്നു. എറണാകുളത്ത് ഒരു സീരിയല്‍ ഷൂട്ടിങ്ങിനിടെ മുഖ്യസൂത്രധാരന്‍ ദേളിയിലെ ഡി.എ.ഷമീര്‍ നടിയുമായി പരിചയപ്പെടുകയും താന്‍ സീരിയല്‍ നിര്‍മാതാവെന്നും അടുത്ത സീരിയലില്‍ നായികയായി വേഷം നല്‍കാമെന്നും അറിയിക്കുകയായിരുന്നു. സീരിയല്‍ ഗള്‍ഫില്‍ വെച്ചാണ് ഷൂട്ടിംഗ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ തനിക്ക് പാസ്‌പോര്‍ട്ട് ഇല്ലെന്ന് നടി അറിയിച്ചിരുന്നു. പാസ്‌പോര്‍ട്ട് ഇല്ലാത്തതിന്റെ പേരില്‍ വിഷമിക്കേണ്ടെന്നും മംഗലാപുരത്തുവച്ച് പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും സംഘടിപ്പിച്ചുതരാമെന്നു പറഞ്ഞാണ്  ഒളിവില്‍കഴിയുന്ന സമീര്‍ നടിയെ കാസര്‍കോട്ടേക്ക് വരുത്തിയത്.

നഗ്നചിത്ര കേസില്‍ സീരിയല്‍ നടിയും മൂന്ന് കൂട്ടാളികളും അറസ്റ്റില്‍
മുനവ്വര്‍ സുഹൈല്‍
22ന് രാത്രി നേത്രാവതി എക്‌സ്പ്രസില്‍ കാസര്‍കോട്ടെത്തിയ നടിയെ ദേളിയിലെ ഡി.എ. സമീര്‍ തന്റെ ആലംപാടിയിലെ ഫ്‌ലാറ്റില്‍ കൊണ്ടുപോവുകയും അവിടെവെച്ച് സമീറും നേരത്തെ അറസ്റ്റിലായ  ഒന്നാംപ്രതി ചെമ്മനാട്ടെ അബ്ദുല്‍ ഷാഹില്‍, രണ്ടാം പ്രതി അണങ്കൂര്‍ കാപ്പിവളപ്പിലെ എന്‍.എ.സമീര്‍ എന്നിവര്‍ ചേര്‍ന്ന് ലൈഗീംകമായി പീഡിപ്പിച്ചു. മാനം നഷ്ടപ്പെട്ട നടിയോട് പിറ്റേ ദിവസം നിര്‍മാതാവ് വരുന്നുണ്ടെന്നും നിര്‍മാതാവിനോട് പറഞ്ഞ് കൂടുതല്‍ പണം ആവശ്യപ്പെടാമെന്നും പറഞ്ഞാണ് ഗള്‍ഫുകാരനായ പാണലത്തെ നസീബിനൊപ്പം നിര്‍ത്തി നഗ്നചിത്രം എടുത്തത്.

നടിയുടേതെന്ന പേരില്‍ ഹോട്ടലില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി സമീറാണ് മുറി ബുക്ക് ചെയ്തത്. നഗ്നചിത്രമെടുത്ത നസീബിനെ പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക് മെയിലിംഗ് നടത്തുന്നതിനിടയിലാണ് പത്തംഗ സംഘത്തിലെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ സീരിയല്‍ നടിയടക്കം നാലുപേര്‍ കൂടി അറസ്റ്റിലായതോടെ നഗ്നചിത്ര കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മുഖ്യസൂത്രധാരന്‍ ദേളിയിലെ ഡി.എ.ഷമീര്‍ ഉള്‍പെടെ രണ്ടുപേര്‍ കൂടി കേസില്‍
പിടിയിലാകാനുണ്ട്.


നഗ്നചിത്ര കേസില്‍ സീരിയല്‍ നടിയും മൂന്ന് കൂട്ടാളികളും അറസ്റ്റില്‍
ബി.എം. ഹര്‍ഷാദ്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കങ്കണ അമ്മയാകാന്‍ പോകുന്നു!

Keywords:  Kasaragod, Kerala, Molestation, Accuse, arrest, Police, Thrissur, Actor, Passport, Serial actress 3 others arrested ion cheating case 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia