city-gold-ad-for-blogger

ഗള്‍ഫുകാരനെ നഗ്നനാക്കി ഫോട്ടോയെടുത്തത് തിരുവനന്തപുരത്തെ സീരിയല്‍ നടി മറിയക്കൊപ്പം

കാസര്‍കോട്: (kasaragodvartha.com 25.03.2014) ഗള്‍ഫുകാരനായ യുവാവിനെ സ്റ്റാര്‍ ഹോട്ടലില്‍ നഗ്നനാക്കി ഫോട്ടോയെടുത്തത് തിരുവനന്തപുരത്തെ സീരിയല്‍ നടിക്കൊപ്പമാണെന്ന വിവരം പുറത്തുവന്നു. മറിയ എന്ന പേരിലുള്ള സീരിയല്‍ നടിയുടെ തിരിച്ചറിയല്‍ കാര്‍ഡ് പോലീസിന് ലഭിച്ചതോടെ ഇതു സംബന്ധിച്ചുള്ള അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി.
അതിനിടെ സംഭവത്തില്‍ അറസ്റ്റിലായ സംഘാംഗങ്ങളായ ആലംപാടിയിലെ എ. സമീര്‍ (31), നെല്‍ക്കള കാപ്പിവളപ്പ് റോഡിലെ റിയാസ് എന്ന ഇല്യാസ് (34), വിദ്യാനഗര്‍ ചാലയിലെ മിസ്ബാഹ് (25) എന്നിവരെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഘത്തില്‍ പെട്ട മറ്റൊരാള്‍ കൂടി പോലീസിന്റെ വലയിലായിട്ടുണ്ട്.

ഗള്‍ഫുകാരനെ നഗ്നനാക്കി ഫോട്ടോയെടുത്തത് തിരുവനന്തപുരത്തെ സീരിയല്‍ നടി മറിയക്കൊപ്പം

ഗള്‍ഫുകാരനായ ചേരൂര്‍ പാണലത്തെ നസീബിനെയാണ് സംഘം സീരിയല്‍ നടിക്കൊപ്പം നഗ്നനാക്കി നിര്‍ത്തി ബ്ലാക്ക് മെയിലിംഗിലൂടെ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. 23 ന് രാത്രി 9.30 മണിയോടെ കാസര്‍കോട് നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് സീരിയല്‍ നടിയായ 22 കാരിക്കൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടാന്‍ ശ്രമിച്ചത്. 10 ലക്ഷം രൂപ നല്‍കണമെന്നും ഇതിന്റെ ആദ്യ ഗഡുവായി മൂന്ന് ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നുമായിരുന്നു സംഘത്തിന്റെ ആവശ്യം. പരാതിക്കാരനായ നസീബിന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും കാറും സംഘം തട്ടിയെടുത്തിരുന്നു.

ഗള്‍ഫുകാരനെ നഗ്നനാക്കി ഫോട്ടോയെടുത്തത് തിരുവനന്തപുരത്തെ സീരിയല്‍ നടി മറിയക്കൊപ്പം
മിസ്ബാഹ് 
സീരിയല്‍ നടിക്കൊപ്പമുള്ള ഫോട്ടോ വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് നസീബ് സുഹൃത്തുമായി ഫോണില്‍ സംസാരിക്കുകയും അത്യാവശ്യമായി മൂന്ന് ലക്ഷം രൂപ ആവശ്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. പണം വാങ്ങാനായി സംഘം നസീബിന്റെ കാറില്‍ തന്നെ ബി.സി റോഡിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. സംഘം പണം ആവശ്യപ്പെടുന്നതിനിടയില്‍ നസീബ് സുഹൃത്തിന് ആംഗ്യം കാണിച്ചതോടെയാണ് സംഘം നസീബിനെ ബ്ലാക്ക്‌മെയിലിംഗ് ചെയ്യുകയാണെന്ന സൂചന സുഹൃത്തിന് ലഭിച്ചത്.

സുഹൃത്ത് ഇതിനിടയില്‍ പോലീസിന് വിവരം കൈമാറി. മഫ്ടിയിലെത്തിയ പോലീസ് സംഘം വീട് വളഞ്ഞ് സംഘത്തിലെ മൂന്ന് പേരെ പിടികൂടി. സംഘത്തിലെ കാസര്‍കോട്ടുകാരായ മൂന്നു പേരും തെക്കന്‍ ജില്ലക്കാരനായ സംഘത്തിലെ സൂത്രധാരനും നസീബിന്റെ കാറില്‍ തന്നെ രക്ഷപ്പെട്ടു. പോലീസ് ഹോട്ടലിലും മറ്റും നടത്തിയ പരിശോധനയിലാണ് സീരിയല്‍ നടിയുടെ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി കിട്ടിയത്. തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന സംശയവും പോലീസിനുണ്ട്. അതുകൊണ്ട് തന്നെ ഇലക്ഷന്‍ കാര്‍ഡിന്റെ പരിശോധന നടത്തി വരികയാണെന്ന് കേസ് അന്വേഷിക്കുന്ന കാസര്‍കോട് സി.ഐ ടി.ടി ജേക്കബ്, എസ്.ഐ ഉത്തംദാസ് എന്നിവര്‍ അറിയിച്ചു.

ഗള്‍ഫുകാരനെ നഗ്നനാക്കി ഫോട്ടോയെടുത്തത് തിരുവനന്തപുരത്തെ സീരിയല്‍ നടി മറിയക്കൊപ്പം
എ. സമീര്‍
ഗള്‍ഫുകാരനെ നഗ്നനാക്കി ഫോട്ടോയെടുത്തത് തിരുവനന്തപുരത്തെ സീരിയല്‍ നടി മറിയക്കൊപ്പം
റിയാസ്
തിരിച്ചറിയല്‍ കാര്‍ഡിന്റെ പരിശോധനാ റിപോര്‍ട്ട് ബുധനാഴ്ച ലഭിക്കുന്നതോടെ യുവതിയെയും കേസില്‍ പ്രതിയാക്കാനാണ് പോലീസിന്റെ തീരുമാനം. സംഘം പിടിയിലായ വിവരമറിഞ്ഞതോടെ സീരിയല്‍ നടിയെ സംഘം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സംശയം. ഇപ്പോള്‍ പിടിയിലായവരെ ചോദ്യം ചെയ്തപ്പോള്‍ മറ്റ് പ്രതികളും നടിയോടൊപ്പം തന്നെ ഉണ്ടാകുമെന്ന സൂചനയാണ് നല്‍കിയിട്ടുള്ളത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Photo, Blackmail, Police, Arrest, Investigation, Hotel, Thiruvananthapuram, Mariya, Serial Actress, Blackmail gang busted 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia