city-gold-ad-for-blogger

ആത്മ മിത്രങ്ങളായ 3 യുവാക്കളുടെ ദാരുണ മരണം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: ബൈക്കുകള്‍ കൂട്ടിമുട്ടി റോഡിലേക്ക് വീണ മൂന്ന് യുവാക്കള്‍ ലോറി കയറി ദാരുണമായി കൊല്ലപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മഞ്ചേശ്വരം മള്ളംകൈയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
 ആത്മ മിത്രങ്ങളായ 3 യുവാക്കളുടെ ദാരുണ മരണം നാടിനെ കണ്ണീരിലാഴ്ത്തി
Raishad

മേര്‍ക്കള കയ്യാര്‍ ഹൗസിലെ പരേതനായ അബൂബക്കര്‍ - നഫീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് അല്‍ത്താഫ് (19), പരപ്പു ഹൗസിലെ അബ്ദുല്ല - ആസ്യ ദമ്പതികളുടെ മകന്‍ റൈഷാദ് (19), ബന്ധുവായ പരേതനായ അബൂബക്കര്‍ - നഫീസ ദമ്പതികളുടെ മകന്‍ ഇര്‍ഷാദ് (19) എന്നിവരാണ് മരിച്ചത്. മൂവരും എറണാകുളത്തെ ഹോട്ടലില്‍ ജീവനക്കാരായിരുന്നു. അടുത്തിടെയാണ് ഇവര്‍ നാട്ടില്‍വന്നത്. മൂവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇവര്‍ മരണത്തിലും ഒന്നിച്ചത് യാദൃച്ഛികതയാവാം.
 ആത്മ മിത്രങ്ങളായ 3 യുവാക്കളുടെ ദാരുണ മരണം നാടിനെ കണ്ണീരിലാഴ്ത്തി
Althaf

മൃതദേഹങ്ങള്‍ ബുധനാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ഉച്ചതിരിഞ്ഞ് മേര്‍ക്കള ബദരിയ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. അപകടവിവരമറിഞ്ഞ് നിരവധിപേര്‍ ആശുപത്രിയിലും മരിച്ചവരുടെ വീടുകളിലും എത്തിയിരുന്നു. അപകടത്തെതുടര്‍ന്ന് ദേശീയ പാതയില്‍ വ്യാഴാഴ്ച രാത്രി മണിക്കൂറുകളോളം ഗതാഘത സ്തംഭനം അനുഭവപ്പെട്ടു.
 ആത്മ മിത്രങ്ങളായ 3 യുവാക്കളുടെ ദാരുണ മരണം നാടിനെ കണ്ണീരിലാഴ്ത്തി
Irshad

ഷരീഫ് (ഒമാന്‍), ജമീല, സക്കീന എന്നിവര്‍ മുഹമ്മദ് അല്‍ത്താഫിന്റെ സഹോദരങ്ങളാണ്. ഹനീഫ് (ദുബൈ), അബൂബക്കര്‍ സിദ്ദീഖ് (ഹോട്ടല്‍ ജീവനക്കാരന്‍, തിരുവനന്തപുരം) എന്നിവര്‍ റൈഷാദിന്റേയും ശംസീറ, സിറാജ്, ആഷിഫ് എന്നിവര്‍ ഇര്‍ഷാദിന്റേയും സഹോദരങ്ങളാണ്.


Related News:
ബന്തിയോട് കൂട്ടിയിടിച്ച ബൈക്കുകളില്‍ ലോറി കയറി 3 പേര്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords:  Kerala, Kasaragod, Kumbala, Accident, Bike, Death, Bandiyod, Lorry, Merkala, Kumbala, Kasaragod, Vidya Nagar, Kerala, Police, Crimebranch, Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia