city-gold-ad-for-blogger

ബന്തിയോട് കൂട്ടിയിടിച്ച ബൈക്കുകളില്‍ ലോറി കയറി 3 പേര്‍ മരിച്ചു

കുമ്പള: ബന്തിയോട് ദേശിയ പാതയില്‍ കൂട്ടിയിടിച്ച രണ്ടു ബൈക്കുകളില്‍ ചരക്ക് ലോറി കയറി മൂന്ന് യുവാക്കള്‍ ദാരുണമായി മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൂടാല്‍ മെര്‍ക്കളയിലെ അല്‍ത്താഫ് (19), ഇര്‍ഷാദ്‌ (19), റൈഷാദ് (19) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ദമ്പതികള്‍ക്കും ഇവരുടെ കുട്ടിക്കും പരിക്കുണ്ട്.

ഉപ്പളയില്‍ നടന്നുവരുന്ന പ്രദര്‍ശനത്തിന് പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ റോഡിന് സമീപത്തെ ഭക്ഷണശാലയില്‍ നിന്നും ഭക്ഷണം കഴിച്ച് അല്‍ത്താഫും, ഇര്‍ഷാദും ദേശിപാതയിലേക്ക് കയറുമ്പോള്‍ ദമ്പതികളും കുഞ്ഞും സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാക്കളുടെ ദേഹത്തേക്ക് മംഗലാപുരം ഭാഗത്തുനിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ചരക്ക് ലോറി കയറുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. കെ.എല്‍.14 എം 2214 പാഷന്‍ പ്രോ, കെ.എല്‍. 14.ബി 7778 എന്നീ നമ്പറുകളിലുള്ള ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്. ഇര്‍ഷാദും അല്‍ത്താഫും സംഭവസ്ഥലത്ത തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ റൈഷാദ് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരിച്ചത്.
 ബന്തിയോട് കൂട്ടിയിടിച്ച ബൈക്കുകളില്‍ ലോറി കയറി 3 പേര്‍ മരിച്ചു

റോഡില്‍ രക്തം വാര്‍ന്നൊലിച്ച നിലയിലാണ്. അപകടത്തെ തുടര്‍ന്ന് ഇതു വഴിയുള്ള വാഹനഗതാഗതം ഒരു മണിക്കൂറിലധികം സ്തംഭിച്ചു. കുമ്പള പോലീസും ഫയര്‍ഫോര്‍സും കുതിച്ചെത്തി. മരിച്ചവരുടെ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

(Updated)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kerala, Kasaragod, Kumbala, Accident, Bike, death, Bandiyod, lorry, Merkala, Kumbala, Kasaragod, Vidya Nagar, Kerala, Police, Crimebranch, Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia