ബ്ലാക്ക് മാന്‍ ഇന്റലിജന്‍സ് അന്വേഷണം ഊര്‍ജിതമാക്കി
Jan 17, 2013, 21:54 IST
നീലേശ്വരം: ഒരു നാടിനെയാകെ ഭീതിയിലാക്കിയ ബ്ലാക്ക്മാന്റെ സത്യമറിയാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിന്റെ ആദ്യപടിയെന്നോണം അമ്പലത്തറ എസ്.ഐ. സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മടിക്കൈ, കോതോട്ടുപാറയിലെ കുറ്റിക്കാട്ടില്‍ തിരച്ചില്‍ നടത്തുകയും അതില്‍ ബ്ലാക്ക് മെന്‍ ഉപയോഗിച്ചുവെന്നുകരുതുന്ന പുല്ലുകൊണ്ടുള്ള കിടക്കയും പുതപ്പും ഒഴിഞ്ഞ ബിയര്‍കുപ്പിയും, കണ്ടെത്തിയിരുന്നു. ഇതോടെ നാട്ടുകാരുടെ സംശയങ്ങള്‍ സാധൂകരിക്കുന്ന രീതിയിലേക്ക് പോലീസ് അന്വേഷണവും നീങ്ങുന്നത്.
പ്രസ്തുത സ്ഥലത്ത് 24 മണിക്കൂറും പോലീസ് നിരീക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ സ്ത്രീകളാണ് 12 അടി ഉയരമുള്ള കറുത്ത മനുഷ്യനെ ആദ്യം കണ്ടത്. കണ്മുന്നില്പെട്ട് പിന്നീട് പെട്ടെന്ന് അപ്രത്യക്ഷനാവുകയുമായിരുന്നു. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലും ബ്ലാക്ക്മാന്റെ സാന്നിധ്യം ബലപ്പെട്ടിരുന്നു. ഇതോടെ സംഭവം കാട്ടുതീപോലെ നാടാകെ പരക്കുകയും ഭീതിയിലാവുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
എന്നാല്‍ ബ്ലാക്ക്മാന്റെ കാര്യത്തില്‍ പോലീസിന് പല സംശയങ്ങളും മുന്നിലുണ്ട്. നവംബര്‍ 20 ന് കാസര്‍കോട് സബ്ജയിലില്‍ നിന്ന് തടവുചാടിയ തെക്കന്രാജനായിരിക്കാം ബ്ലാക്ക്മാനായി കാട്ടില്‍ വിലസുന്നത്. എന്നാല്‍ പോലീസിന്റെ നോട്ടപ്പുള്ളിയായ തെക്കന്രാജന് ഇങ്ങനെ സ്ത്രീകളെ പേടിപ്പിക്കാനോ, പട്ടാപകല്‍ പുറത്തിറങ്ങാനോ സാധ്യതയില്ല.
നാട്ടുകാരെ പേടിപ്പിക്കാന്‍ ആരെങ്കിലുമാണോ ഇതിനു പിന്നിലെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഏതെങ്കിലും മാവോയിസ്റ്റ് സംഘമാണോ ഇതിനു പിന്നിലെന്നും സംശയിക്കുന്നു.
Related News:
ബ്ലാക്ക്മാന് കാസര്‍കോട്ടും; ജനം ഭീതിയില്‍
Keywords : Kasaragod, Neeleswaram, Natives, Police, Kerala, Black Man, Forrest, Sub Jail, Thekkan Rajan, Kasargodvartha, Malayalam News.