city-gold-ad-for-blogger

ബ്ലാക്ക്മാന്‍ കാസര്‍കോട്ടും; ജനം ഭീതിയില്‍

ബ്ലാക്ക്മാന്‍ കാസര്‍കോട്ടും; ജനം ഭീതിയില്‍ കാസര്‍കോട്: തിരുവന്തപുരം, കണ്ണൂര്‍ ജില്ലകളെ ദിവസങ്ങളോളം ഭീതിയിലാഴ്ത്തിയ ബ്ലാക്ക്മാന്‍ കാസര്‍കോട്ടെ മലയോരത്തേക്ക് ചേക്കേറിയതായി സംശയം. ബ്ലാക്ക്മാനെ കാട്ടില്‍ കണ്ടതായുള്ള പ്രചരണങ്ങളെ തുടര്‍ന്ന് നീലേശ്വരം സി.ഐ. ബാബു പെരിങ്ങേത്ത്, എസ്.ഐ. പ്രേംസദന്‍, അമ്പലത്തറ എസ്.ഐ. സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് കാട്ടില്‍ തിരച്ചില്‍ നടത്തി. ബ്ലാക്ക്മാന്‍ കിടക്കാനൊരുക്കിയ പലകയും അതിനു മുകളില്‍ മുളിപ്പുല്ലുപയോഗിച്ച് തീര്‍ത്ത കിടക്കയും ബെഡ്ഷീറ്റും, കണ്ടെടുത്തു.

മടിക്കൈ, കോടോം-ബേളൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ മൂന്നുറോഡ് കോതോട്ടുപാറയിലാണ് ബ്ലാക്ക്മാന്‍ എന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന അഞ്ജാതനെ കണ്ടത്. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ സ്ത്രീകളാണ് ബ്ലാക്ക്മാനെ ആദ്യം കണ്ടതെന്നാണ് വിവരം. വാര്‍ത്ത നാട്ടില്‍ പരന്നതോടെ പുരുഷന്‍മാര്‍ കാട്ടിനകത്ത് കയറി തിരച്ചില്‍ നടത്തി. ഇതിനിടയില്‍ അഞ്ജാതനെ കണ്ടെത്തിയെങ്കിലും തൊട്ടുമുന്നിലെത്തിയപ്പോള്‍ അപ്രത്യക്ഷനാവുകയായിരുന്നുവത്രേ. ഇതോടെ ബ്ലാക്ക്മാനെ കുറിച്ചുള്ള പല കഥകളും നാട്ടില്‍ പ്രചരിച്ചു.

കുട്ടികളും സ്ത്രീകളും പേടികാരണം വീടിനു പുറത്തിറങ്ങാന്‍ പോലും തയാറാവുന്നില്ല. ഇതോടെയാണ് നീലേശ്വരം സി.ഐയുടെ നേതൃത്വത്തില്‍ സര്‍വ സന്നാഹങ്ങളുമായി കോതോട്ടുപാറയിലെ കാട്ടില്‍ പോലീസ് തിരച്ചില്‍ നടത്തിയത്. അതിനിടെയാണ് നാട്ടുകാരുടെ മൊഴി സാധൂകരിക്കുന്ന രീതിയില്‍ ഏതാനും വസ്തുക്കള്‍ കണ്ടെത്തിയത്.

ബ്ലാക്ക്മാനെ കുറിച്ച് പലതരത്തിലുള്ള കിംവദന്തികളാണ് പരന്നുകൊണ്ടിരിക്കുന്നത്. ജയില്‍ചാടിയ പ്രതിയോ, തീവ്രവാദിയോ എന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ അഞ്ജാതന്‍ കാട്ടിനകത്തു തന്നെ കഴിയുന്നുണ്ടെന്നും ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തു വരുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഭക്ഷണം സംഘടിപ്പിച്ചു നല്‍കുന്ന ആളെ കണ്ടെത്താനുള്ള ശ്രമവും നാട്ടുകാര്‍ തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയുടെ മലയോരത്ത് നിന്നാണ് ബ്ലാക്ക്മാനെ കുറിച്ചുള്ള പ്രചരണം ആദ്യം ഉണ്ടായത്. ഇത് നാട്ടില്‍ വലിയ ചര്‍ചാ വിഷയമായിത്തീര്‍ന്നതോടെ കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശങ്ങളായ അമ്പായത്തോട്, പാല്‍ച്ചൂരം എന്നിവിടങ്ങളിലും ബ്ലാക്ക്മാന്‍ ഇറങ്ങിയതായി പ്രചരണം ഉണ്ടായി. ആറടി ഉയരമുള്ള കറുത്ത് തടിച്ചയാള്‍ സ്ത്രീകള്‍ക്കു നേരെ ചാടിവീണ് ഉടന്‍തന്നെ അപ്രത്യക്ഷനാവുകയായിരുന്നുവത്രെ. ഇത്തരത്തില്‍ പലര്‍ക്കും അനുഭവം ഉണ്ടായതോടെ പോലീസ് ജാഗ്രത പാലിച്ചുവരുന്നതിനിടയിലാണ് ബ്ലാക്ക്മാന്‍ മടിക്കൈയിലേക്ക് കുടിയേറിയത്.

ബ്ലാക്ക്മാന്‍ കഥകള്‍ക്കു പിന്നില്‍ സാമൂഹിക വിരുദ്ധരും ക്രിമിനലുകളുമാണെന്നാണ് പോലീസ് പറയുന്നത്. ബ്ലാക്ക്മാന്‍ എന്നൊരു ജീവിയില്ലെന്നും അത് കേവലം സാങ്കല്‍പിക കഥാപാത്രമാണെന്നും പോലീസ് പറയുന്നു. രാത്രികാലങ്ങളില്‍ സ്ത്രീകള്‍മാത്രമുള്ള വീടുകളിലെത്തി ബെല്ലടിക്കുകയും ആളുകള്‍ അന്വേഷിച്ചെത്തുമ്പോള്‍ ഓടിമറയുകയും ചെയ്യുന്നത് ചിലരുടെ വിനോദമാണെന്നും പോലീസ് പറഞ്ഞു. ഇതേകുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും പോലീസ് വ്യകത്മാക്കി.

Also Read:
Keywords : Kasaragod, Natives, Police, Kerala, Black man, Thiruvananthapuram Story, Criminal, Case, House, Ladies, Kasargodvartha, Malayalam News. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia