കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം റെക്കോര്‍ഡ് പകിട്ടോടെ
Apr 5, 2018, 13:52 IST
ഗോള്‍ഡ് കോസ്റ്റ്: (www.kasargodvartha.com 05.04.2018) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. വനിതകളുടെ 48 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിങ്ങില്‍ മീരാബായി ചാനുവാണ് റെക്കോഡോഡുകൂടി സ്വര്‍ണ്ണം നേടിയത്.
സ്‌നാച്ചിലെ ആദ്യ ശ്രമത്തില്‍ 80 കിലോ ഉയര്‍ത്തിയ ചാനു പിന്നീടുള്ള ശ്രമങ്ങളില്‍ 84 കിലോയും മൂന്നാം ശ്രമത്തില്‍ 86 കിലോയും ഉയര്‍ത്തി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയും ചാനു റെക്കോര്‍ഡിട്ടു. ഇരു വിഭാഗങ്ങളിലുമായി 196 കിലോ ഉയര്‍ത്തിയാണ് ചാനു സ്വര്‍ണപ്പതക്കത്തില്‍ മുത്തമിട്ടത്.
കഴിഞ്ഞ ലോക വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണമണിഞ്ഞ ചാനു 2014 ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും മെഡല്‍ കരസ്ഥമാക്കിയിരുന്നു. നേരത്തെ പുരുഷന്‍മാരുടെ 56 കിലോ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ ഗുരുരാജ വെള്ളി നേടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Sports, news, Sports, Games, Australia, Gold Coast, Gold, India, Common Wealth Games, Record, Mirabai Chanu Wins Gold In Women's Weightlifting, Sets Commonwealth Record