city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

FIFA World Cup | ഖത്വറില്‍ ലോകകപ് മത്സരം കാണാന്‍ ഫുട്‌ബോളിനെ നെഞ്ചേറ്റിയ 11കാരന്‍ കാസര്‍കോട്ടെ സറാനും കടല്‍ കടക്കും

കാസര്‍കോട്: (www.kasargodvartha.com) ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ തളങ്കര തെരുവത്തെ കൊച്ചുതാരം നവംബറില്‍ ഖത്വറില്‍ നടക്കുന്ന ലോക കപ് മത്സരങ്ങള്‍ കാണാന്‍ കടല്‍ കടക്കും. ഖത്വറില്‍ സ്വകാര്യ കംപനിയില്‍ ജോലി ചെയ്യുന്ന നിശാദ് - ശംസാന ദമ്പതികളുടെ 11 വയസുകാരനായ സറാനാണ് ഇതിനായി തയ്യാറെടുത്ത് നില്‍ക്കുന്നത്.
              
FIFA World Cup | ഖത്വറില്‍ ലോകകപ് മത്സരം കാണാന്‍ ഫുട്‌ബോളിനെ നെഞ്ചേറ്റിയ 11കാരന്‍ കാസര്‍കോട്ടെ സറാനും കടല്‍ കടക്കും

ലോക ഫുട്‌ബോള്‍ - ക്രികറ്റ് മത്സരങ്ങള്‍ ടിവിയില്‍ കാണുമ്പോഴൊക്കെ നേരില്‍ ഒന്ന് കാണമെന്നാഗ്രഹിച്ചിരുന്നുവെങ്കിലും അതിന് ഇത്ര പെട്ടന്ന് അവസരം കൈവരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും പിതാവ് ഖത്വറിലായതും ലോകഫുട്‌ബോള്‍ ഖത്വറില്‍ നടക്കുന്നതിനായാലും കാര്യങ്ങള്‍ എളുപ്പത്തിലായെന്നും സറാന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
            
FIFA World Cup | ഖത്വറില്‍ ലോകകപ് മത്സരം കാണാന്‍ ഫുട്‌ബോളിനെ നെഞ്ചേറ്റിയ 11കാരന്‍ കാസര്‍കോട്ടെ സറാനും കടല്‍ കടക്കും

പിതാവിനോട് ആഗ്രഹം പറഞ്ഞതോടെ ജീവിതത്തില്‍ ലോകകപ് ഫുട്‌ബോള്‍ മത്സരം നേരില്‍ കാണണമെന്നാഗ്രഹം ഒത്തുവരികയായിരുന്നു. അഞ്ച് വയസില്‍ തന്നെ സറാന് ഫുട്‌ബോളിനോട് വല്ലാത്ത കമ്പമായിരുന്നു. അതിനുള്ള പ്രോല്‍സാഹനം വീട്ടുകാരും നല്‍കി. നാട്ടില്‍ എവിടെ ഫുട്‌ബോള്‍ മാചുണ്ടോ അവിടെയെല്ലാം സറാന്‍ ഓടിയെത്തും. കോചിംഗിനും പോകുന്നുണ്ട്.

ഫുട്‌ബോളിനെ പോലെ തന്നെ ക്രികറ്റിനോടും സറാന് വലിയ താല്പര്യമാണ്. വിദ്യാനഗര്‍ സ്റ്റേഡിയത്തില്‍ കോചിംഗിനായി പോകുന്നു. പോര്‍ചുഗലിന്റെയും റൊണാള്‍ഡോയുടെയും കടുത്ത ആരാധകന്‍ കൂടിയാണ്. കപ് പോര്‍ചുഗല്‍ തന്നെ നേടുമെന്നാണ് സറാന്‍ പറയുന്നത്.

ടികറ്റുകളും മറ്റു കാര്യങ്ങളൊക്കെ ശരിയായി. ഇനി ലോകഫുട്‌ബോള്‍ നേരില്‍ കാണണം, ഇഷ്ടപ്പെട്ട ടീമംഗങ്ങളെയും. നവംബര്‍ 14ന് കണ്ണൂരില്‍ നിന്നാണ് സറാന്‍ വിമാനം കയറുക. പഠിക്കാനും മിടുക്കനായ സറാന്‍ അപ്‌സര പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. സറാനെ യാത്രയയക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും വീട്ടുകാരും സഹപാഠികളും, ഒപ്പം സഹോദരന്‍ നിഫ് ലാനും.

You Might Also Like:

Keywords:  Latest-News, Kerala, Kasaragod, Top-Headlines, World, Sports, Football Tournament, Football, Qatar, FIFA World Cup, FIFA World Cup 2022, 11-year-old from Kasaragod will go to Qatar to watch FIFA World Cup.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia