Join Whatsapp Group. Join now!
Aster mims 04/11/2022

Ayushman Bharat Scheme | 5 ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ! നിങ്ങള്‍ യോഗ്യരാണോ എന്നറിയുന്നതിന് വീട്ടിലിരുന്ന് കൊണ്ട് തന്നെ ഇങ്ങനെ പരിശോധിക്കാം

Ayushman Bharat Scheme Eligibility, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) രാജ്യത്ത് സാമ്പത്തികമായി ദുര്‍ബലരായ അനവധി പേരുണ്ട്. ഇത്തരക്കാരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അത്തരത്തിലൊരു പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് യോജന (Ayushman Bharat Yojana). പദ്ധതിയുടെ പേര് ഇപ്പോള്‍ 'ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന - മുഖ്യമന്ത്രി സ്‌കീം' എന്നാക്കി മാറ്റിയിട്ടുണ്ട്. ആയുഷ്മാന്‍ പദ്ധതിയില്‍, കാര്‍ഡ് ഉടമയ്ക്ക് എംപാനല്‍ ചെയ്ത ആശുപത്രികളില്‍ അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും.
             
Latest-News, National, Health, Health-Insurance, Health-Project, Treatment, Government, Top-Headlines, Ayushman Bharat Scheme, Ayushman Card Self Registration, Ayushman Card, Government of India, Ayushman Bharat Scheme Eligibility.

യോഗ്യതയുണ്ടോ?

കുടുംബത്തില്‍ അംഗവൈകല്യമുള്ളവര്‍, ഭൂരഹിതര്‍, പട്ടികജാതി അല്ലെങ്കില്‍ ഗോത്രത്തില്‍ നിന്നുള്ള അപേക്ഷകര്‍, ദിവസക്കൂലിത്തൊഴിലാളികള്‍, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, അഗതികള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

നിങ്ങള്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ യോഗ്യരാണോ എന്നറിയുന്നതിനായി ആയുഷ്മാന്‍ ഭാരത് യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://pmjay(dot)gov(dot)in/ സന്ദര്‍ശിക്കുക. ശേഷം AM I Eligible എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതിനുശേഷം സെക്ഷനിലെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വഴി ലോഗിന്‍ ചെയ്യണം. OTP വഴി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ചുറപ്പിക്കുക. തുടര്‍ന്ന് സംസ്ഥാനം തെരഞ്ഞെടുക്കുക.

അടുത്ത ഘട്ടത്തില്‍, ഗുണഭോക്താവിന്റെ പേര് ഉള്‍പെടുത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ചില ഓപ്ഷനുകള്‍ സൈറ്റില്‍ ലഭ്യമായിരിക്കും. ഈ പ്രക്രിയയ്ക്ക് ശേഷം നിങ്ങള്‍ക്ക് നിരവധി വിഭാഗങ്ങള്‍ ലഭിക്കും. ആ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ യോഗ്യത പരിശോധിക്കാം. ഇതുവരെ അപേക്ഷിച്ചിട്ടില്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്.

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍:

1. ഔദ്യോഗിക വെബ്‌സൈറ്റ് https://nhm(dot)gov(dot)in/ സന്ദര്‍ശിക്കുക.
2. Click Here എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യുക.
3. നിങ്ങളുടെ മുന്നില്‍ ഒരു ബോക്‌സ് തുറക്കും, അതില്‍ മൊബൈല്‍ ഫോണ്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക.
4. Submit ക്ലിക് ചെയ്യുക.
5. ലോഗിന്‍ ഐഡിയും പാസ്വേഡും ലഭിക്കും.
6. തുടര്‍ന്ന് ഹോം പേജിലേക്ക് തിരികെ വന്ന് Registration ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
7. ഇതിന് ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഒരു OTP വരും, അത് നല്‍കുക.
8. തുടര്‍ന്ന് Dashboard നിങ്ങളുടെ മുന്നില്‍ കാണാം. അതില്‍ ക്ലിക് ചെയ്താല്‍ Menu കാണാം.
9. തുടര്‍ന്ന് ഇവിടെയുള്ള Ayushman Card Self Registration ക്ലിക് ചെയ്ത് മുഴുവന്‍ ഫോമും പൂരിപ്പിക്കുക.
10. ആവശ്യപ്പെട്ട എല്ലാ രേഖകളും സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുക. ഇതിനുശേഷം, അതിന്റെ രസീത് നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുക.

You Might Also Like:

Keywords: Latest-News, National, Health, Health-Insurance, Health-Project, Treatment, Government, Top-Headlines, Ayushman Bharat Scheme, Ayushman Card Self Registration, Ayushman Card, Government of India, Ayushman Bharat Scheme Eligibility.
< !- START disable copy paste -->

Post a Comment