വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പ്രണയ വിവാഹം; 2 കുട്ടികളുണ്ടായതിനു പിന്നാലെ സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡനം, ഇതോടെ വിവാഹമോചനം, തുടര്‍ന്ന് മറ്റൊരു വിവാഹം, അതും ഒഴിവാക്കി ആദ്യ ഭാര്യയെ വീണ്ടും കെട്ടി, പിന്നാലെ മനസുമാറി പീഡനം തുടര്‍ന്നു, ഒടുവില്‍ സംഭവവികാസങ്ങള്‍ എത്തിച്ചത് പിതാവിന്റെ അരുംകൊലയിലേക്ക്, അല്‍ത്വാഫിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ മരുമകനെയും കൂട്ടുകാരെയും പോലീസ് തിരയുന്നു
Jun 25, 2019, 22:06 IST
കുമ്പള: (www.kasargodvartha.com 25.06.2019) കുമ്പള ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയായ അല്‍ത്വാഫിന്റെ (48) കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് വിചിത്രവും ക്രൂരവുമായ സംഭവവികാസങ്ങള്‍. അല്‍ത്വാഫിന്റെ മകള്‍ സറീനയുടെ ഭര്‍ത്താവ് ബന്തിയോട് കുക്കാറിലെ ഷബീര്‍ മൊയ്തീനും കൂട്ടുകാരും ചേര്‍ന്നാണ് അല്‍ത്വാഫിനെ കൈഞരമ്പ് മുറിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. മയക്കുമരുന്ന് കടത്ത് അടക്കം 19 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷബീര്‍ മൊയ്തീനെയും കൂട്ടുകാരെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ജൂണ്‍ 23ന് വൈകിട്ട് തന്നെ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് കുമ്പള പോലീസില്‍ പരാതി നല്‍കി മക്കള്‍ക്കും പിതാവിനുമൊപ്പം മടങ്ങുമ്പോഴാണ് വീടിന് സമീപം വെച്ച് ഒരു ബലേനോ, ഒരു സ്വിഫ്റ്റ് എന്നീ കാറുകളിലെത്തിയ ഷബീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അഞ്ചു വയസുള്ള മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ ചെന്നതോടെ കുട്ടിയെ വിട്ട് അല്‍ത്വാഫിനെ കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. രണ്ടു ദിവസം ഇവര്‍ തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവശനിലയിലായ അല്‍ത്വാഫിനെ മംഗളൂരു ദേര്‍ളകട്ടയിലെ ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ അല്‍ത്താഫിനെ പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി മംഗളൂരു ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 മണിയോടെയാണ് അല്‍ത്വാഫ് മരണപ്പെട്ടത്.
അഞ്ചു വര്‍ഷം മുമ്പാണ് ഷബീറും അല്‍ത്വാഫിന്റെ മകള്‍ സറീനയും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പ്രണയിച്ച് വിവാഹം കഴിച്ചത്. സന്തോഷത്തിന്റെ നാളുകളായിരുന്നു ആദ്യം. പിന്നീട് രണ്ട് കുട്ടികള്‍ ജനിച്ചു. അഞ്ചും മൂന്നും വയസുള്ള രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇതിനിടയില്‍ സൗന്ദര്യം പോരെന്നും പണം ആവശ്യപ്പെട്ടും സറീനയെ ക്രൂരമായി പീഡിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു. സറീന പീഡനം സഹിക്കാന്‍ വയ്യാതെ വീട്ടിലെത്തി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. ഇരുവരും നിയമപ്രകാരം തന്നെ വിവാഹമോചനം നേടി. പിന്നീട് രണ്ടു പേരും വേറെ വിവാഹം കഴിക്കുകയും ചെയ്തു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടാം വിവാഹം ഇരുവരും ഉപേക്ഷിച്ചു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വീണ്ടും വിവാഹം കഴിക്കുകയായിരുന്നു.
മയക്കുമരുന്ന് കടത്ത് അടക്കം 19 ഓളം കേസുകളില്‍ പ്രതിയായ ഷബീര്‍ ഭാര്യയെയും കൂട്ടി മംഗളൂരുവിലെ വാടകവീട്ടിലാണ് താമസിച്ചുവന്നിരുന്നത്. അവിടെ വെച്ച് പതുക്കെ പതുക്കെ വീണ്ടും പീഡനം തുടരുകയായിരുന്നു. പീഡനം അസഹ്യമായതോടെ അയല്‍വാസികള്‍ വിവരം നല്‍കിയപ്പോഴാണ് പിതാവ് മംഗളൂരുവിലെത്തി മകളെയും കുട്ടികളെയും ബേക്കൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പിന്നീട് 23ന് ഷബീറിനെതിരെ കുമ്പള പോലീസില്‍ എത്തി സ്ത്രീ പീഡനത്തിന് പരാതി നല്‍കി കേസെടുക്കുകയായിരുന്നു. കേസെടുത്ത വിവരമറിഞ്ഞാണ് ഷബീറും കൂട്ടാളികളും ഇവരെ തേടിയെത്തിയത്. പിന്നീടാണ് അല്‍ത്വാഫിനെയും ഒരു കുട്ടിയെയും തട്ടിക്കൊണ്ടുപോയത്.
കുട്ടിയെ പിന്നീട് ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അല്‍ത്വാഫിനെ വിട്ടയച്ചിരുന്നില്ല. തുടര്‍ന്നാണ് കൈഞരമ്പ് മുറിച്ച് അതീവ ഗുരുതരാവസ്ഥയിലായ അല്‍ത്വാഫിനെ ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related News:
മയക്കുമരുന്ന് കടത്ത് അടക്കം 19 കേസുകളില്‍ പ്രതിയായ മകളുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടു പോയ ഗൃഹനാഥന് കൊല്ലപ്പെട്ടു
അല്‍ത്താഫിന്റെ കൊല: മരുമകനടക്കം 5 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി, പ്രതികള്‍ ഒളിവില്‍, കാറുകള്‍ കണ്ടെത്താനായില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder, Murder-case, Kumbala, Crime, Story behind murder of Althaf
< !- START disable copy paste -->