City Gold
news portal
» » » » » » » » » » മയക്കുമരുന്ന് കടത്ത് അടക്കം 19 കേസുകളില്‍ പ്രതിയായ മകളുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടു പോയ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

കുമ്പള: (www.kasargodvartha.com 25.06.2019) മയക്കുമരുന്ന് കടത്ത് അടക്കം 19 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മകളുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടു പോയ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ഷെയ്ഖ് ബുഡന്‍ സാഹിബിന്റെ മകനും കുമ്പള ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയുമായ അല്‍ത്താഫ് (48) ആണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മകള്‍ സറീനയുടെ ഭര്‍ത്താവ് ബന്തിയോട് കുക്കാറിലെ ഷബീര്‍ മൊയ്തീന്‍, അല്‍ത്താഫിനെയും രണ്ട് പെണ്‍മക്കളില്‍ ഒരു കുട്ടിയെയും ബേക്കൂറില്‍ വെച്ച് കാറില്‍ തട്ടിക്കൊണ്ടുപോയത്.

കുട്ടിയെ പിന്നീട് ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അല്‍ത്താഫിനെ വിട്ടയച്ചിരുന്നില്ല. കൈഞരമ്പ് മുറിച്ച് അതീവ ഗുരുതരാവസ്ഥയിലായ അല്‍ത്താഫിനെ തിങ്കളാഴ്ച ദേര്‍ളകട്ടെയിലെ യേനപ്പോയ ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച ശേഷം ഷബീര്‍ കടന്നുകളയുകയായിരുന്നു. അത്യാസന്ന നിലയിലായ അല്‍ത്താഫിനെ പിന്നീട് മംഗളൂരു ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 മണിയോടെ മരണപ്പെടുകയായിരുന്നു.

മയക്കുമരുന്നിന് അടിമയായ ഷബീര്‍ ഭാര്യ സറീനയെ നിരന്തരം അക്രമിക്കുന്നതിനെ തുടര്‍ന്ന് അല്‍ത്താഫ് മകളെ ഏതാനും ദിവസം മുമ്പ് ബേക്കൂറിലെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയിരുന്നു. ഷബീര്‍ മംഗളൂരുവിലായിരുന്നു താമസം. ഭാര്യയെയും സ്വന്തം രണ്ടു മക്കളെയും തനിക്കൊപ്പം വിടണമെന്നാവശ്യപ്പെട്ട് ഷബീര്‍ നിരന്തരം ഭീഷണിപ്പെടുത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഭാര്യാപിതാവിനെയും ഒരു മകളെയും ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ തട്ടിക്കൊണ്ടുപോയത്. ഷബീറിന്റെ ഭാര്യ സറീനയുടെ പരാതിയില്‍ കുമ്പള പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് അല്‍ത്താഫിനെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് ഷബീര്‍ കടന്നുകളഞ്ഞത്. ഷബീറും സഹായികളും ചേര്‍ന്നാണ് ഭാര്യാ പിതാവിനെയും മകളെയും തട്ടിക്കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം.

മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തിനു ശേഷം ഷബീര്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കണ്ടെത്താന്‍ മംഗളൂരു ഭാഗത്തും മഞ്ചേശ്വരം കുമ്പള ഭാഗത്തും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Murder, Kumbala, Police, Investigation, Man kidnapped and killed by son in law
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date