city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓട്ടോ യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പോലീസ് അറസ്റ്റ് ചെയ്തത് നിരപരാധിയെയാണെന്ന് യുവാവിന്റെ സഹോദരി, എസ് ഐ കുറ്റം സമ്മതിപ്പിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് ബന്ധുക്കള്‍


കാസര്‍കോട്: (www.kasargodvartha.com 20.12.2017) ഓട്ടോറിക്ഷാ യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് നിരപരാധിയായ യുവാവിനെ അറസ്റ്റു ചെത് ജയിലിലടച്ചതായി യുവാവിന്റെ സഹോദരിയും ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചന്തേര എസ് ഐ ഭീഷണിപ്പെടുത്തിയാണ് തന്റെ സഹോദരനെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. യഥാര്‍ത്ഥ പ്രതിയെ രക്ഷപ്പെടുത്തിക്കൊണ്ടാണ് പോലീസിന്റെ നടപടിയെന്നും സഹോദരി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഓട്ടോ യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പോലീസ് അറസ്റ്റ് ചെയ്തത് നിരപരാധിയെയാണെന്ന് യുവാവിന്റെ സഹോദരി, എസ് ഐ കുറ്റം സമ്മതിപ്പിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് ബന്ധുക്കള്‍

ഇക്കഴിഞ്ഞ നവംബര്‍ 24 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓട്ടോറിക്ഷാ യാത്രക്കിടെ പിലിക്കോട് സ്വദേശിനിയായ സന്തോഷ് കുമാറിന്റെ ഭാര്യ സവിത (30) ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ സംഭവത്തിലാണ് കരിവെള്ളൂര്‍ പെരളത്തെ ശാഹുല്‍ ഹമീദിന്റെ മകന്‍ ഷാനവാസിനെ (20) ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഷാനവാസാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് കാണിച്ച് 308 ഉള്‍പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്. എന്നാല്‍ സംഭവം നടക്കുന്ന 24 ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് 2.30 മണിവരെ ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജില്‍ പല്ലിനുള്ള റൂട്ട് കനാല്‍ ചികിത്സയിലായിരുന്നുവെന്നും അവിടെ നിന്ന് പയ്യന്നൂരിലെത്തി ഹോണ്ട ഷോറൂമില്‍ ജോലി ചെയ്യുന്ന സഹോദരി റുബീനയോടൊപ്പം പുതിയ വസ്ത്രങ്ങള്‍ വാങ്ങി വൈകുന്നേരം വീട്ടിലേക്ക് എത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സംഭവം നടന്ന ദിവസം ഷാനവാസ് പിലിക്കോട് ഭാഗത്തേക്ക് പോയിട്ടേയില്ലെന്നും ആരോ സംശയം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഷാനവാസിന്റെ വീട്ടില്‍ പോലീസെത്തുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ പോലീസ് വീട്ടിലെത്തുകയും സിസിടിവി ദൃശ്യത്തില്‍ കണ്ട ഓട്ടോറിക്ഷ ഷാനവാസിന്റേതല്ലെന്നും യുവാവ് പ്രതിയല്ലെന്നും പറഞ്ഞതായി ഷാനവാസിന്റെ ബന്ധുക്കള്‍ പറഞ്ഞു.  പിന്നീട് വീണ്ടും യുവാവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് ചെയ്തതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

സംഭവം നടക്കുന്ന ദിവസം ഉച്ചയ്ക്ക് രണ്ടര വരേ ഷാനവാസ് പരിയാരത്തായിരുന്നുവെന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കി. കെട്ടിതൂക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് എസ് ഐ യുവാവിനെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും ഇത്തരത്തില്‍ നിരപരാധിയെ കേസില്‍ കുടുക്കിയ എസ്.ഐക്കെതിരേ നടപടി വേണമെന്നും കാണിച്ച് യുവാവിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. യുവാവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള എല്ലാ വിവരങ്ങളും പരിശോധിക്കാമെന്നും ഷാനവാസ് കുറ്റം ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ നിരപരാധിയെ പോലീസ് പീഡിപ്പിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും വീട്ടുകാര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഷാനവാസിന്റെ പിതാവ് ശാഹുല്‍ ഹമീദ്, മാതാവ് ബീഫാത്വിമ, സഹോദരിമാരായ റൂബീന, മുബീന, അംബേദ്ക്കര്‍ ജനപരിഷത്ത് സംസ്ഥാന ജോ. സെക്രട്ടറി അനീഷ് സ്വാമിമുക്ക് എന്നിവര്‍ സംബന്ധിച്ചു.




WATCH VIDEO


യാത്രക്കിടെ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച് പ്രൈവറ്റ് ഓട്ടോ ഡ്രൈവര്‍; സിസിടിവി ദൃശ്യം ലഭിച്ചു, ഓട്ടോ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതം, യുവതിയുടെ നില ഗുരുതരമായി തുടരുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, arrest, Police, Investigation, case, Crime, Molestation arrest; Youth's family against Police

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia