city-gold-ad-for-blogger

അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ഓട്ടോയില്‍ നിന്ന് ചാടി യുവതിക്ക് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

ചെറുവത്തൂര്‍: (www.kasargodvartha.com 08.12.2017) അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്നും ചാടി യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍  ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കാങ്കോല്‍ സ്വാമിമുക്ക് മുരുങ്ങാട്ട് കോളനിയില്‍ അഞ്ചില്ലത്ത് ഹൗസില്‍ ഷാജഹാന്റെ മകന്‍ ഏ ജി ഷാനവാസിനെ (21)യാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.

പിലിക്കോട് എക്കച്ചിയിലെ സന്തോഷ്‌കുമാറിന്റെ ഭാര്യയും മാവുങ്കാല്‍ സ്വദേശിനിയുമായ ടി വി സവിത (28)യ്ക്കാണ് ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയതിനെതുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ദേശീയപാതയില്‍ പിലിക്കോട് സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിനടുത്ത് നവംബര്‍ 24ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. മകള്‍ പഠിക്കുന്ന ചന്തേരയിലെ വിദ്യാലയത്തില്‍ പിടിഎ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ട സവിത ചെറുവത്തൂര്‍ ഭാഗത്തുനിന്ന് കാലിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ തോട്ടം ഗേറ്റിന് സമീപത്തുനിന്നാണ് കയറിയത്. വാഹനം അല്‍പം മുന്നോട്ട് നീങ്ങിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ മോശമായി സംസാരിക്കാന്‍ തുടങ്ങി.

ഇതേ തുടര്‍ന്ന് ഓട്ടോറിക്ഷ നിര്‍ത്താന്‍ സവിത ആവശ്യപ്പെട്ടെങ്കിലും വേഗത കൂട്ടുകയായിരുന്നു. ഇതോടെയാണ് ഭയന്ന് സവിത പുറത്തേക്കുചാടിയത്. ഓട്ടോറിക്ഷാ നമ്പര്‍ സവിത ശ്രദ്ധിക്കാത്തതിനെ തുടര്‍ന്ന് അപകടത്തിനിടയാക്കിയ ഓട്ടോറിക്ഷയും ഡ്രൈവറെയും കണ്ടെത്താന്‍ പോലീസ് ശാസ്ത്രീയമായ രീതിയിലാണ് അന്വേഷണം നടത്തിയത്. അതിലൂടെയാണ് സ്വാമിമുക്ക് സ്വദേശിയായ ഷാനവാസിനെ തിരിച്ചറിയാനായത്. ഇയാള്‍ക്കെതിരെ 354 എ, 354എ (1)  366 ഐപിസി വകുപ്പുകള്‍ പ്രകാരം തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകളോട് മോശമായി പെരുമാറല്‍ ,അപകടപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ഓട്ടോയില്‍ നിന്ന് ചാടി യുവതിക്ക് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Cheruvathur, Driver, arrest, Molestation, Driver arrested for misbehaving woman

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia