city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അല്‍ത്വാഫിന്റെ കൊല: മരുമകനടക്കം 5 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി, പ്രതികള്‍ ഒളിവില്‍, കാറുകള്‍ കണ്ടെത്താനായില്ല

കുമ്പള: (www.kasargodvartha.com 25.06.2019) കുമ്പള ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയായ അല്‍ത്വാഫിന്റെ (48) കൊലപാതകവുമായി ബന്ധപ്പെട്ട് മരുമകന്‍ ബന്തിയോട് കുക്കാറിലെ ഷബീര്‍ മൊയ്തീനും സുഹൃത്തുക്കളായ നാലു പേര്‍ക്കുമെതിരെ കുമ്പള പോലീസ് കൊലക്കുറ്റം ചുമത്തി. നേരത്തെ അല്‍ത്വാഫിനെ തട്ടിക്കൊണ്ടുപോയതിന് ഭാര്യ ഫാത്വിമയുടെ പരാതിയില്‍ കേസെടുത്തിരുന്നു. ഈ കേസിലാണ് കൊലക്കുറ്റം ചുമത്തി പ്രതികള്‍ക്കെതിരെ കര്‍ശന വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

പ്രതികളെ കണ്ടെത്താന്‍ കുമ്പള സി ഐ രാജീവന്‍ വലിയവളപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം ഉൗര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ തേടി ഒരു സംഘം കര്‍ണാടകയിലേക്കും പോയിട്ടുണ്ട്. അതേസമയം തട്ടിക്കൊണ്ടുപോകാനുപയോഗിച്ച ബലേനോ, സ്വിഫ്റ്റ് കാറുകള്‍ കണ്ടെത്താനായിട്ടില്ല. ഈ കാറുകള്‍ കണ്ടെത്താനും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മകള്‍ സറീനയെ പീഡിപ്പിക്കുന്നതിന്റെ പേരില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതിന്റെ വൈരാഗ്യത്തിലാണ് അല്‍ത്താഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.


അല്‍ത്വാഫിന്റെ കൊല: മരുമകനടക്കം 5 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി, പ്രതികള്‍ ഒളിവില്‍, കാറുകള്‍ കണ്ടെത്താനായില്ല


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Murder-case, Murder, Car, Kumbala, Althaf's murder; Case against 5
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia