കാസര്‍കോട് ജില്ലയുടെ കാല്‍പ്പന്ത് രാജാക്കന്മാരായി സിജെഎച്ച്എസ്എസ് ചെമ്മനാട്; 21 ടീമുകള്‍ മാറ്റുരച്ച ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കള്‍
Nov 6, 2018, 18:19 IST
കാസര്‍കോട്: (www.kasargodvartha.com 06.11.2018) കാസര്‍കോട് ജില്ലാതല റിലയന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. ആവേശകരമായ കലാശപ്പോരില്‍ ജിവിഎച്ച്എസ്എസ് തൃക്കരിപ്പൂരിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെമ്മനാട് സ്‌കൂള്‍ ജേതാക്കളായത്.
അംജദ്, ശിവ എന്നിവരാണ് ഫൈനലില്‍ ചെമ്മനാട് സ്‌കൂളിന്റെ സ്‌കോറര്‍മാര്‍. നീലേശ്വരം ചിറപ്പുറം മിനിസ്റ്റേഡിയത്തില്‍ വെച്ച് നടന്ന ടൂര്‍ണമെന്റില്‍ 21 ടീമുകളാണ് മാറ്റുരച്ചത്.
മുഈസ്, നിഹാല്‍, ഷറാഫത്ത്, മുബഷിര്‍, ഷഹീര്‍, ശെയ്ഖ് അമീന്‍, റമീസ്, മഹ്‌സൂഫ്, ഇഹ്തിഷാന്‍, സാദത്ത് അബ്ദുല്‍ ഖാദര്‍, റഹീസ്, മഹ്‌റൂഫ്, അംജദ്, റിതിന്‍, നിസാര്‍, മിസ്ബാഹ് എന്നിവരാണ് ടൂര്‍ണമെന്റില്‍ ചെമ്മനാട് സ്‌കൂളിന് വേണ്ടി ബൂട്ടുകെട്ടിയത്.
നേരത്തെ കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിലും ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, Sports, Football, Football Tournament, Winners, News, CJHSS Chemnad, CJHSS Chemnad wins District level football championship