city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെറ്റിദ്ധാരണമൂലമാണ് താന്‍ മതംമാറിയതെന്ന വെളിപ്പെടുത്തലുമായി ആതിരയുടെ വാര്‍ത്താസമ്മേളനം; മതപരിവര്‍ത്തന കാര്യത്തില്‍ താന്‍ ചതിക്കപ്പെട്ടതാണെന്നും ആതിര

എറണാകുളം: (www.kasargodvartha.com 21.09.2017) തെറ്റിദ്ധാരണമൂലമാണ് താന്‍ മതംമാറിയതെന്ന വെളിപ്പെടുത്തലുമായി കാസര്‍കോട് ഉദുമ കരിപ്പോടി കണിയാംപാടിയില്‍ നിന്നും കാണാതാവുകയും പിന്നീട് കണ്ണൂരില്‍ കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്ത ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിര. വ്യാഴാഴ്ച എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തന്റെ മതം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആതിര വെളിപ്പെടുത്തിയത്.

സഹപാഠികള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതായി ആതിര പറയുന്നു. താന്‍ വിശ്വസിക്കുന്ന മതത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കിയപ്പോള്‍ അതാണ് ശരിയാണെന്ന് തോന്നിയെന്നും അത് കൊണ്ട് തന്നെ താന്‍ അതിലേക്ക് തിരിച്ചുപോകുകയാണെന്നും ആതിര വ്യക്തമാക്കി. എറണാകുളം ആര്‍ഷ വിദ്യാ സമാജത്തില്‍ മതപഠനം നടത്തിയതിന്റെ വെളിച്ചത്തിലാണ് തന്റെ മുന്‍ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടതെന്നും സനാധന ധര്‍മം തന്നെയാണ് ശരിയെന്ന് തനിക്കിപ്പോള്‍ വിശ്വാസമുണ്ടെന്നും ആതിര കൂട്ടിച്ചേര്‍ത്തു.

കോടതി വിട്ടയച്ച ശേഷം ആര്‍ഷ വിദ്യാ സമാജം ഭാരവാഹികള്‍ വീട്ടിലെത്തിയിരുന്നു. മതത്തെ കുറിച്ചുള്ള തെറ്റായ ധാരണ ആതിരയ്ക്കുണ്ടെന്ന് പറഞ്ഞപ്പോള്‍ സനാധന ധര്‍മത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആതിര ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കള്‍ പറഞ്ഞു. ആതിരയുടെ ആ ആവശ്യത്തെ അംഗീകരിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

ഇക്കഴിഞ്ഞ ജൂലൈ 10നാണ് ആതിരയെ ഉദുമയിലെ വീട്ടില്‍ നിന്നും കാണാതായത്. മതപഠനത്തിന് പോകുന്നുവെന്ന് പറഞ്ഞ് കത്തെഴുതി വെച്ചാണ് ആതിര വീടുവിട്ടത്. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ജൂലൈ 27ന് രാവിലെ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആതിരയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആതിരയെ പരവനടുക്കം മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച ആതിര പിന്നീട് ആഇശ എന്ന പേര് സ്വീകരിച്ചിരുന്നു.

ഇതിനു പിന്നാലെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെ ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. കൂട്ടുകാരിയായ കണ്ണൂര്‍ ഇരിട്ടി തില്ലങ്കേരിയിലെ അനീസയ്‌ക്കൊപ്പം പോകാനാണ് ആതിര താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ അനീസയ്‌ക്കൊപ്പം പോയാല്‍ അനീസയുടെ സുഹൃത്തും ക്രിമിനല്‍ കേസില്‍ പ്രതിയായ അന്‍ഷാദിനൊപ്പം പോകാന്‍ സാധ്യതയുണ്ടെന്നും, ഇത് സുരക്ഷിതമല്ലെന്നും പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇസ്ലാം മതാചാര പ്രകാരം ജീവിക്കാന്‍ വീട്ടില്‍ സൗകര്യം ഒരുക്കണമെന്ന് കോടതി മാതാപിതാക്കളോട് നിര്‍ദേശിച്ചു. ഇത് മാതാപിതാക്കള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടിരുന്നത്. പിന്നീടാണ് എറണാകുളം ആര്‍ഷ വിദ്യാ സമാജത്തില്‍ മതപഠനത്തിനായി കൊണ്ടുപോയത്.

UPDATED 

തെറ്റിദ്ധാരണമൂലമാണ് താന്‍ മതംമാറിയതെന്ന വെളിപ്പെടുത്തലുമായി ആതിരയുടെ വാര്‍ത്താസമ്മേളനം; മതപരിവര്‍ത്തന കാര്യത്തില്‍ താന്‍ ചതിക്കപ്പെട്ടതാണെന്നും ആതിര

Keywords:  Kerala, kasaragod, Top-Headlines, news, Religion, Islam, Athira, Converting, Hindu, Police, Ernakulam, Press meet,

Related News:

ആതിര വ്യാഴാഴ്ച ഹൈക്കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന; കസ്റ്റഡിയിലെടുക്കാന്‍ പോലീസ് സംഘം കൊച്ചിയില്‍

ആതിരയുടെ തിരോധാനം; ഫോണ്‍ ഓണ്‍ ചെയ്തു; ലൊക്കേറ്റ് ചെയ്തത് കൊച്ചിയില്‍



ആതിരയുടെ തിരോധാനം: പോലീസ് അന്വേഷണം കണ്ണൂരിലെ യുവാവിനെ കേന്ദ്രീകരിച്ച്, ഇയാളുടെ സുഹൃത്ത് കസ്റ്റഡിയില്‍


കാണാതായ ആതിരയ്ക്കു വേണ്ടി അന്വേഷണം ഊര്‍ജിതം; സൂചനയില്ലെന്ന് പോലീസ്, ഫോണ്‍ സ്വിച്ച് ഓഫില്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia