city-gold-ad-for-blogger
Aster MIMS 10/10/2023

ആതിരയെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി; പരവനടുക്കം മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചു

ഉദുമ: (www.kasargodvartha.com 28.07.2017) കരിപ്പോടി കണിയാംപാടിയില്‍ നിന്നും കാണാതാവുകയും പിന്നീട് കണ്ണൂരില്‍ കണ്ടെത്തുകയും ചെയ്ത ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിരയെ പോലീസ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി. വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് ബേക്കല്‍ പോലീസ് ആതിരയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്)മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്.   www.kasargodvartha.com

തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും മതപഠനത്തിനായി സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും പഠനം തുടരാനാണ് താത്പര്യമെന്നും യുവതി മജിസ്ട്രേറ്റിനെ അറിയിച്ചു. തത്കാലം മാതാപിതാക്കളോടൊപ്പം പോകാന്‍ താത്പര്യമില്ലെന്നും ആതിര അറിയിച്ചു. ഇതേ തുടര്‍ന്ന് യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. ആതിരയ്ക്ക് സംരക്ഷകര്‍ ആരുമില്ലാത്തതിനാല്‍ പരവനടുക്കം മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്.    www.kasargodvartha.com

അതേസമയം ആതിരയെ കണ്ട് മാതാപിതാക്കള്‍ നിലവിളിച്ചത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. മകളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇവര്‍ ശ്രമം നടത്തിയെങ്കിലും ആതിരയ്ക്ക് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. മാതാപിതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ പിന്നീട് പോകാന്‍ താത്പര്യമുണ്ടെന്ന് ആതിര പറയുന്നു.   www.kasargodvartha.com

കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും വ്യാഴാഴ്ച രാവിലെയാണ് ആതിരയെ അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി ഐ വി.കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തിയത്. ഈ മാസം 10 നാണ് മതപഠനത്തിന് പോകുന്നുവെന്ന് കത്തെഴുതി വെച്ച ശേഷം ആതിര വീടുവിട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആതിരയെ കണ്ടെത്താന്‍ കഴിഞ്ഞത്. യുവതിയെ വനിതാ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ എത്തിക്കുകയും ഇവിടെ നിന്നും എസ് പി മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ആതിര പോലീസിനോടും വെളിപ്പെടുത്തിയത്.    www.kasargodvartha.com

ഇരിട്ടി സ്വദേശിനിയായ കൂട്ടുകാരിയുടെ വീട്ടിലാണ് ഇത്രയും നാള്‍ താന്‍ താമസിച്ചതെന്നും യുവതി വ്യക്തമാക്കിയിരുന്നു. ആതിരയെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്ന വിവരമറിഞ്ഞ് നിരവധി പേര്‍ മജിസ്ട്രേറ്റിന്റെ വസതിക്കു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇവരുടെ തള്ളിക്കയറ്റം തടയുന്നതിന് എത്തിയ പോലീസ് സംഘം ലാത്തിവീശി പിന്തിരിപ്പിക്കുകയായിരുന്നു.    www.kasargodvartha.com



ആതിര വ്യാഴാഴ്ച ഹൈക്കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന; കസ്റ്റഡിയിലെടുക്കാന്‍ പോലീസ് സംഘം കൊച്ചിയില്‍

ആതിരയുടെ തിരോധാനം; ഫോണ്‍ ഓണ്‍ ചെയ്തു; ലൊക്കേറ്റ് ചെയ്തത് കൊച്ചിയില്‍



ആതിരയുടെ തിരോധാനം: പോലീസ് അന്വേഷണം കണ്ണൂരിലെ യുവാവിനെ കേന്ദ്രീകരിച്ച്, ഇയാളുടെ സുഹൃത്ത് കസ്റ്റഡിയില്‍


ആതിര ഇരിട്ടിയില്‍ തന്നെയുള്ളതായി പോലീസിന് സൂചന ലഭിച്ചു; വീട്ടുകാര്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Uduma, Youth, Athira produced before court

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL