മത സൗഹാര്‍ദ്ധത്തിന്റെ മഹിത സന്ദേശമോതി വീണ്ടും അവര്‍ ആയിരം ജുമാഅത്ത് പള്ളിയിലെത്തി
Apr 20, 2018, 20:51 IST
മതത്തിന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം കൊന്നു തള്ളുമ്പോള്‍ മഞ്ചിഷ്ണാര്‍ ക്ഷേത്രോത്സവം സൗഹാര്‍ദ്ധത്തിനു പുതിയ പാഠമാകുന്നത്. ഇന്ന് ജുമുഅ നിസ്കാരം കഴിഞ്ഞ ഉടന്‍ വെളിച്ചപാടും ആരവങ്ങളുമായി പള്ളിമുറ്റത്ത് എത്തി പിന്നീട് പള്ളി കമ്മിറ്റി ഭാരവാഹികളേയും മറ്റും ക്ഷണിച്ചു കൊണ്ടാണ് തിരിച്ചു പോയത്.
പള്ളി മുറ്റത്ത് വന്നെത്തിയ ക്ഷേത്ര സ്ഥാനിക്കര പള്ളി കമ്മിറ്റി ഹൃദ്യമായി സ്വീകരിച്ചു. ക്ഷണം സ്വീകരിച്ച് ഉത്സവത്തിനു ജമാത്തത്ത് പ്രതിനിധികള്‍ എത്തും. പള്ളിയില്‍ ഉറൂസ് നടക്കുമ്പോള്‍ അരി, വെള്ളിച്ചെണ്ണ തേങ്ങ, നെയ് തുടങ്ങിയവയുമായി ക്ഷേത്ര ഭാരവാഹികളും എത്താറുണ്ട്. മെയ് ഒന്‍പതിനാണ് ക്ഷേത്രാത്തവത്തിനു കൊടിയേറ്റം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Manjeshwaram, Masjid, Religion, Religious harmony, Temple Committee Members visited Masjid







