city-gold-ad-for-blogger

മത സൗഹാര്‍ദ്ധത്തിന്റെ മഹിത സന്ദേശമോതി വീണ്ടും അവര്‍ ആയിരം ജുമാഅത്ത് പള്ളിയിലെത്തി

മഞ്ചേശ്വരം: (www.kasargodvartha.com 20.04.2018) മത സൗഹാര്‍ദ്ധത്തിനു പുതിയ മാനം നല്‍കി പതിവു തെറ്റാതെ മഞ്ചേശ്വരം മാട അരസു മഞ്ചിഷ്ണാര്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ഇക്കുറിയും ഉദ്യാവാര്‍ ആയിരം ജുമാഅത്ത് പള്ളിയില്‍ എത്തി. ഏതാണ്ട് എണ്ണുറ് വര്‍ഷകാലത്തിലധികമായി തുടരുന്ന പതിവ് വരവ് ഇന്നാണുണ്ടായത്. വിഷു കഴിഞ്ഞുള്ള ആദ്യ വെളളിയാഴ്ച്ചയാണ് ഉത്സവത്തിനു ക്ഷണിച്ചു കൊണ്ട് ക്ഷേത്ര ഭാരവാഹികളും ആചാര സ്ഥാനികരും എത്താറുള്ളത്.

മതത്തിന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം കൊന്നു തള്ളുമ്പോള്‍ മഞ്ചിഷ്ണാര്‍ ക്ഷേത്രോത്സവം സൗഹാര്‍ദ്ധത്തിനു പുതിയ പാഠമാകുന്നത്. ഇന്ന് ജുമുഅ നിസ്‌കാരം കഴിഞ്ഞ ഉടന്‍ വെളിച്ചപാടും ആരവങ്ങളുമായി പള്ളിമുറ്റത്ത് എത്തി പിന്നീട് പള്ളി കമ്മിറ്റി ഭാരവാഹികളേയും മറ്റും ക്ഷണിച്ചു കൊണ്ടാണ് തിരിച്ചു പോയത്.

മത സൗഹാര്‍ദ്ധത്തിന്റെ മഹിത സന്ദേശമോതി വീണ്ടും അവര്‍ ആയിരം ജുമാഅത്ത് പള്ളിയിലെത്തി

പള്ളി മുറ്റത്ത് വന്നെത്തിയ ക്ഷേത്ര സ്ഥാനിക്കര പള്ളി കമ്മിറ്റി ഹൃദ്യമായി സ്വീകരിച്ചു. ക്ഷണം സ്വീകരിച്ച് ഉത്സവത്തിനു ജമാത്തത്ത് പ്രതിനിധികള്‍ എത്തും. പള്ളിയില്‍ ഉറൂസ് നടക്കുമ്പോള്‍ അരി, വെള്ളിച്ചെണ്ണ തേങ്ങ, നെയ് തുടങ്ങിയവയുമായി ക്ഷേത്ര ഭാരവാഹികളും എത്താറുണ്ട്. മെയ് ഒന്‍പതിനാണ് ക്ഷേത്രാത്തവത്തിനു കൊടിയേറ്റം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Manjeshwaram, Masjid, Religion, Religious harmony, Temple Committee Members visited Masjid

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia