city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രമുഖ മതപണ്ഡിതനും സമസ്ത ട്രഷററുമായ കെ പി ഹംസ മുസ്ലിയാര്‍ അന്തരിച്ചു

തളിപ്പറമ്പ്: (www.kasargodvartha.com 24.10.2018) പ്രമുഖ മതപണ്ഡിതനും സമസ്ത ട്രഷറും തളിപ്പറമ്പിലെ അല്‍ മഖര്‍ സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്ലിയാര്‍(ചിത്താരി ഉസ്താദ്) അന്തരിച്ചു(79). തളിപ്പറമ്പിലെ വസതിയില്‍ ബുധനാഴ്ച്ച പുലര്‍ച്ചയായിരുന്നു അന്ത്യം. ഏറെക്കാലമായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം ബുധനാഴ്ച്ച വൈകീട്ട് നാല് മണിക്ക് തളിപ്പറമ്പിനടുത്ത നാടുകാണി അല്‍ മഖര്‍ ക്യാമ്പസില്‍ നടക്കും.

1965ല്‍ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ നിന്ന് ബിരുദമെടുത്ത മുസ്ലിയാര്‍ മാട്ടൂല്‍ ബേദാമ്പ്ര, ചിത്താരി (197281), തുരുത്തി (8182), കോട്ടിക്കുളം (198285) എന്നിവിടങ്ങളിലും വളരെക്കാലം ജാമിഅ സഅദിയ്യയിലും മുദരിസായിരുന്നു. 1984ല്‍ തളിപ്പറമ്പ് സംയുക്ത ഖാളിയായി തെരഞ്ഞെടുക്കപ്പെട്ടു.

പ്രമുഖ മതപണ്ഡിതനും സമസ്ത ട്രഷററുമായ കെ പി ഹംസ മുസ്ലിയാര്‍ അന്തരിച്ചു

1971ല്‍ കണ്ണൂര്‍ ജില്ലാ സമസ്തയുടെ ജോയിന്റ് സെക്രട്ടറിയായി. കണ്ണൂര്‍ ജില്ലാ അറബിക് കോളജ് ആലോചനാ സമിതി അംഗവും ജാമിഅ സഅദിയ്യയുടെ ആരംഭ കാലം മുതല്‍ 1995 വരെ അതിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു.

പട്ടുവം അഹമ്മദ് കുട്ടിയാണ് പിതാവ്. മാതാവ് നഫീസ ബീവി. ഭാര്യ കയ്യം സ്വദേശി സൈനബ ഹജ്ജുമ്മ. അഞ്ച് ആണ്‍കൂട്ടികളും ആറ് പെണ്‍കൂട്ടികളുമുണ്ട്. പ്രമുഖ പണ്ഡിതനും സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടുമായിരുന്ന മര്‍ഹൂം പി എ അബ്ദുല്ല മുസ്ലിയാരുടെ മകന്‍ ഡോ: പി എ. അഹ്മദ് സഈദ് മരുമകനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, News, Death, Religion, Religious scholar KP Hamsa Musliyar passed away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia