city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിശ്വനാഥ ഗൗഡ വധം; സി ബാലന്‍ ഉള്‍പെടെയുള്ളവരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിലേക്ക്, ജില്ലയിലെത്തുന്ന ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും പ്രശ്‌നത്തിന്റെ ഗൗരവം അവതരിപ്പിക്കും

കാസര്‍കോട്: (www.kasargodvartha.com 12.01.2018) ബന്തടുക്കയിലെ വിശ്വനാഥ ഗൗഡ വധക്കേസില്‍ സിപിഎം ബേഡകം ഏരിയാ സെക്രട്ടറി സി ബാലന്‍ ഉള്‍പെടെ ഉത്തരവാദികളായ മുഴുവന്‍ പേരെയും പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സമരത്തിലേക്ക്. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്.

സി ബാലന്‍ വിശ്വനാഥ ഗൗഡ വധവുമായി ബന്ധപ്പെട്ട് സിപിഎം പ്രതിനിധി സമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമപരമായി എങ്ങനെ നീങ്ങാമെന്നതു സംബന്ധിച്ച് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തി. അടുത്തമാസം ജില്ലയിലെത്തുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം അവതരിപ്പിക്കും.

നിയമസഭയ്ക്കകത്തും ഇത് ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. വിശ്വനാഥ ഗൗഡയുടെ കുടുംബവും ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കളെ കാണുമെന്നാണ് വിവരം. വിശ്വനാഥ ഗൗഡ വധക്കേസ് പുനരന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍ ആവശ്യപ്പെട്ടു. വിശ്വനാഥ ഗൗഡയുടെ മരണം ആത്മഹത്യയാണെന്ന സിപിഎമ്മിന്റെ മുന്‍ നിലപാട് പാര്‍ട്ടി വേദിയിലെ ഏരിയാ സെക്രട്ടറിയുടെ തുറന്നു പറച്ചലിലൂടെ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബാലന് ഇതേ പറ്റി എല്ലാം അറിയാമെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. കേസ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അംഗീകരിച്ചിരുന്നില്ല. നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന കാര്യം നിയമവിദഗദ്ധരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സത്യം പുറത്തു കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്നും സാജിദ് പറഞ്ഞു.

Related News:
വിശ്വനാഥ ഗൗഡ വധവുമായി ബന്ധപ്പെട്ട് സിപിഎം സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം; സി ബാലനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

വിശ്വനാഥ ഗൗഡ വധം; സിപിഎം ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു, ഏരിയാ സെക്രട്ടറി സി ബാലനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍
വിശ്വനാഥ ഗൗഡ വധം; സി ബാലന്‍ ഉള്‍പെടെയുള്ളവരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിലേക്ക്, ജില്ലയിലെത്തുന്ന ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും പ്രശ്‌നത്തിന്റെ ഗൗരവം അവതരിപ്പിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Murder, Crime, Politics, Political party, Cbi, Congress, Cpm, Dcc, President, Vishwanatha Gouda murder; Congress to Strike.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia