city-gold-ad-for-blogger
Aster MIMS 10/10/2023

വിശ്വനാഥ ഗൗഡ വധവുമായി ബന്ധപ്പെട്ട് സിപിഎം സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം; സി ബാലനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 12.01.2018) കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബന്തടുക്കയിലെ വിശ്വനാഥ ഗൗഡ വധവുമായി ബന്ധപ്പെട്ട് ബേഡകം ഏരിയാ സെക്രട്ടറി സി ബാലന്‍ സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട പ്രതിനിധി സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഗൗരവത്തിലെടുത്തു. പരാമര്‍ശവുമായി ബന്ധപ്പെട്ട് സി ബാലനെ ക്രൈംബ്രാഞ്ച് സി ഐ എം.കെ ഭരതന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു.

വിശ്വനാഥ ഗൗഡ വധം സംബന്ധിച്ച് പുനരന്വേഷണം നടത്തണമെന്ന് സി ബാലന്‍ സിപിഎം സമ്മേളനത്തില്‍ ആവശ്യമുന്നയിച്ചതായാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതേ തുടര്‍ന്നാണ് വിശ്വനാഥ ഗൗഡ വധം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സി ബാലനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. വിശ്വനാഥ ഗൗഡ വധക്കേസില്‍ പുനരന്വേഷണം നടത്തിയാല്‍ സിപിഎം പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുമെന്ന കാര്യം ചൂണ്ടിക്കാട്ടി ബാലന്റെ പരാമര്‍ശത്തെ കോടിയേരി ബാലകൃഷ്ണനും കെ പി സതീഷ് ചന്ദ്രനും അടക്കമുള്ള നേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നു.

ബാലന്റെ പരാമര്‍ശം സിപിഎമ്മിനകത്ത് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ബാലന്‍ താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. വിശ്വനാഥ ഗൗഡയുടെ മരണം സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്നും ബാലന്‍ പറഞ്ഞു. മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അന്വേഷണ സംഘം തിരിച്ചുപോയത്. കേസ് തെളിയിക്കാന്‍ കഴിയാതെ ഉഴറുകയായിരുന്ന ക്രൈംബ്രാഞ്ച് ബാലന്റെ പരാമര്‍ശത്തില്‍ പിടിമുറുക്കിയാണ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

2001 മാര്‍ച്ച് ഒമ്പതിന് വൈകുന്നേരമാണ് ബന്തടുക്ക എടയച്ചാലിലെ വിശ്വനാഥ ഗൗഡ വെടിയേറ്റു മരിച്ചത്. തലയ്ക്കു വെടിയേറ്റ വിശ്വനാഥയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്ക്ിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തെങ്കിലും പിന്നീട് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. വിശ്വനാഥ സ്വയം വെടിവെച്ചു മരിച്ചതാണെന്ന റിപോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചതോടെ അന്വേഷണവും അവസാനിച്ചു. ഇതിനെ ചോദ്യം ചെയ്ത് വിശ്വനാഥ ഗൗഡയുടെ ബന്ധുക്കള്‍ രംഗത്ത് വന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ലോക്കല്‍ പോലീസിന്റെ നിഗമനത്തിന് അപ്പുറം പോകാന്‍ ഈ അന്വേഷണ സംഘത്തിനും കഴിഞ്ഞില്ല. ആരോപണ വിധേയരായ സിപിഎം പ്രവര്‍ത്തകരെ നുണപരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയെങ്കിലും പുതിയ വിവരമൊന്നും കിട്ടിയില്ല. ഇതോടെ ക്രൈംബ്രാഞ്ചും അന്വേഷണത്തില്‍ നിന്ന് പിന്നോക്കം പോവുകയായിരുന്നു. ഇതിനിടെയാണ് സി ബാലന്‍ സിപിഎം സമ്മേളനത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്.

വിശ്വനാഥ ഗൗഡയുടെ മരണം അന്വേഷിച്ചാല്‍ സിപിഐയില്‍ ചേര്‍ന്ന ഇ ഗോപാലന്‍ അടക്കം പ്രതിയാകുമെന്നും കേസ് അന്വേഷിക്കാതെ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതാക്കളുടേതെന്നും ബാലന്‍ ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ വിമര്‍ശിച്ചിരുന്നു. ഗോപാലന്‍ മാസ്റ്ററെ കുടുക്കാന്‍ ലക്ഷ്യമിട്ടാണ് ഏരിയാ സെക്രട്ടറി ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞതെങ്കിലും വെട്ടിലായിരിക്കുന്നത് സിപിഎം നേതൃത്വമാണ്. വിശ്വനാഥ ഗൗഡയുടെ മരണ സമയത്ത് സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗമായിരുന്നു പി ഗോപാലന്‍ മാസ്റ്റര്‍, സി ബാലനും ഇതേ കമ്മിറ്റിയില്‍ അംഗമായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ബാലന്റെ വെളിപ്പെടുത്തല്‍ നിസാരമായി തള്ളാനാകില്ലെന്നാണ് ക്രൈംബ്രാഞ്ചും കരുതുന്നത്. വിശ്വനാഥ ഗൗഡയുടെ മരണം ആത്മഹത്യയാണെന്ന തുടക്കം മുതലുള്ള സിപിഎമ്മിന്റെ നിലപാടിന് എതിരാണ് സി ബാലന്റെ പരാമര്‍ശം. പുനരന്വേഷണമുണ്ടായാല്‍ പി ഗോപാലന്‍ മാസ്റ്ററെ മാത്രമല്ല ഇപ്പോള്‍ സിപിഎമ്മിലുള്ള നേതാക്കള്‍ ഉള്‍പെടെ പലരെയും ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യേണ്ടി വരും.

Related News:
വിശ്വനാഥ ഗൗഡ വധം; സിപിഎം ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു, ഏരിയാ സെക്രട്ടറി സി ബാലനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍
വിശ്വനാഥ ഗൗഡ വധവുമായി ബന്ധപ്പെട്ട് സിപിഎം സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം; സി ബാലനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Murder, Cpm, Congress, Secretary, District, Police, Conference, Vishwanatha Gouda murder; C Balan questioned by Crime branch
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL