SFI protest | 'വിസിയുടെ നേതൃത്വത്തില്‍ അനധികൃത നിയമനം'; കേന്ദ്ര സര്‍വകലാശാലയിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ചില്‍ സംഘര്‍ഷം; പൊലീസുമായി ഏറ്റുമുട്ടി
Sep 13, 2022, 20:34 IST
പെരിയ: (www.kasargodvartha.com) കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാശാലയിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ചില്‍ സംഘര്‍ഷം. ക്യാംപസ് കവാടത്തിന് മുന്നില്‍ മാര്‍ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനും നാല് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.
യുജിസി ചട്ടങ്ങള്‍ ലംഘിച്ച് വിസിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ അനധികൃത നിയമനം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എസ്എഫ്‌ഐ സംസ്ഥാന സെക്രടറി പിഎം ആര്‍ഷോ മാര്‍ച് ഉദ്ഘാടനം ചെയ്തു. ടി എം സിദ്ധാര്‍ഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി ബിപിന്‍ രാജ് സ്വാഗതം പറഞ്ഞു. നിരവധി പ്രവര്‍ത്തകര്‍ മാര്‍ചില്‍ അണിനിരന്നു.
ബേക്കല്‍ ഡി വൈഎസ്പി സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സംഘം ക്യാംപസിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു.

You Might Also Like:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Politics, SFI, Police, Central University, University, Protest, March, SFI held protest at Central University.
< !- START disable copy paste -->