city-gold-ad-for-blogger

Police Checking | മണിക്കൂറുകൾക്കുള്ളിൽ പൊലീസ് നടത്തിയ പരിശോധയില്‍ പിടിയിലായത് 1,370 വാഹനങ്ങള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com) മണിക്കൂറുകൾക്കുള്ളിൽ പൊലീസ് നടത്തിയ പരിശോധയില്‍ പിടിയിലായത് 1,370 വാഹനങ്ങള്‍. ജില്ലയിലെ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്. വാഹന പരിശോധന ഊര്‍ജിതമാക്കുന്നതിന് മുന്നോടിയായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച നടന്ന പരിശോധനയിലാണ് ഇത്രയധികം നിയമ ലംഘങ്ങള്‍ കണ്ടെത്തിയത്.
                   
Police Checking | മണിക്കൂറുകൾക്കുള്ളിൽ പൊലീസ് നടത്തിയ പരിശോധയില്‍ പിടിയിലായത് 1,370 വാഹനങ്ങള്‍

ഡിവൈ എസ്പി മാരായ പി ബാലകൃഷ്ണന്‍ നായര്‍, സി കെ സുനില്‍കുമാര്‍, വിവി. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വാഹന പരിശോധന നടന്നത്. കാസര്‍കോട് സബ് ഡിവിഷനില്‍ 554 പിഴ കേസുകളും ബേക്കല്‍ സബ് ഡിവിഷനില്‍ 430 കേസുകളും ഹൊസ്ദുര്‍ഗ് സബ് ഡിവിഷനില്‍ 386 പിഴ കേസുകളും രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിച്ചു . ജില്ലയെ പൂര്‍ണമായും ലഹരി മുക്തമാക്കാന്‍ ഉദ്ദേശിച്ച് കൂടിയായിരുന്നു വ്യാപക വാഹന പരിശോധന നടന്നത്. വാഹന പരിശോധന മിക്ക ദിവസങ്ങളിലും നടന്നുവരുന്നുണ്ടെങ്കിലും ഒറ്റ ദിവസം വ്യാപക പരിശോധന നടന്നതും ഒറ്റയടിക്ക് ഇത്രയേറെ കേസുകള്‍ കണ്ടെത്തിയതും ഇതാദ്യമായാണ്.
             
Police Checking | മണിക്കൂറുകൾക്കുള്ളിൽ പൊലീസ് നടത്തിയ പരിശോധയില്‍ പിടിയിലായത് 1,370 വാഹനങ്ങള്‍

വരും ദിവസങ്ങളിലും വാഹന പരിശോധന ഊര്‍ജിതമാക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. മദ്യലഹരിയില്‍ വാഹനമോടിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചതായും പൊലീസ് കൈകാണിച്ചാലും നിര്‍ത്താതെ വാഹനം ഓടിച്ച് പോകുന്നത് നിത്യസംഭവമായതായും പൊലീസ് ചൂണ്ടിക്കാട്ടുന്നു. അപകട സാധ്യത മനസിലാക്കി പൊലീസ് പിന്തുടരുന്നത് കുറഞ്ഞതോടെയാണ് ഈ അവസരം പലരും മുതലെടുക്കുന്നത്. പൊലീസ് വാഹനത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയുടെ സഹായത്തോടെ ഇത്തരം വാഹനങ്ങളെ കണ്ടുകെട്ടി നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. ഇതോടെ നിര്‍ത്താതെ പോകുന്നവരും കുടുങ്ങും.

You Might Also Like:

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Police, Traffic, Vehicles, Kanhangad, 1,370 vehicles caught during inspection conducted by police.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia