കല്യോട്ടെ അക്രമ സംഭവങ്ങളുടെ പേരില്‍ ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച സംഭവം; ഡിവൈഎസ്പിയുടെ പരാതിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പടെ 25ഓളം യുഡിഎഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു
May 14, 2019, 22:20 IST
ബേക്കല്‍: (www.kasargodvartha.com 14.05.2019) കഴിഞ്ഞ ആഴ്ച കല്യോട്ടുണ്ടായ അക്രമ സംഭവങ്ങളുടെ പേരില്‍ ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച സംഭവത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പടെ 25ഓളം യുഡിഎഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കല്യോട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ സ്‌റ്റേഷന്‍ ഉപരോധിച്ചത്.
ഡിവൈഎസ്പിയുടെ പരാതിയിലാണ് കേസ്. ഉണ്ണിത്താന് പുറമെ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് എംസി ഖമറുദ്ദീന്‍, ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നില്‍, യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, നേതാക്കളായ സാജിദ് മൗവ്വല്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, പി വി സുരേഷ്, രാജന്‍ പെരിയ, അഡ്വ. എംകെ ബാബുരാജ്, നോയല്‍ ടോം ജോസ് എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

Keywords: Kerala, News, Kasaragod, Bekal, Police-station, Protect, Periya, Murder, Issue, UDF, Leader, case, Police, Politics, Protest before Police Station in Kalyot incident; Case against 25 UDF Leaders.