city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാര്‍കിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ നിരാശരെന്ന് വി മുരളീധരന്‍ എം പി

കാസര്‍കോട്: (www.kasargodvartha.com 09.04.2018) കേരളത്തിലെ ഇടത് ഭരണത്തില്‍ ജനങ്ങള്‍ നിരാശരായിരിക്കുകയാണെന്ന് രാജ്യസഭാംഗം വി മുരളീധരന്‍ എം പി പറഞ്ഞു. ബി ജെ പി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളാണ് പേര് മാറ്റി കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുകയാണ്. സ്വന്തമായി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതില്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ജനക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങള്‍ താഴെത്തട്ടിലെത്തിക്കാന്‍ ജനപ്രതിനിധികള്‍ പരിശ്രമിക്കണം. പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

മാര്‍കിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ നിരാശരെന്ന് വി മുരളീധരന്‍ എം പി

ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പി സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, കാസര്‍കോട് നഗരസബാ കൗണ്‍സിലര്‍ സവിത ടീച്ചര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ മാലതി സുരേഷ്, രുപവാണി ആര്‍ ഭട്ട് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, News, BJP, Politics, MP, CPM, V Muraleedaran M P, Modi Government, Peoples are Dissapointed In Marxist Rule; V Muraleedaran M P

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia