city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മതേതര ഇന്ത്യയുടെ പ്രതീക്ഷ കത്വ സംഭവത്തില്‍ പ്രതികളെ പുറത്തുകൊണ്ടുവന്ന നിയമപാലകരില്‍; പി കെ പിറോസ്

കാസര്‍കോട്: (www.kasargodvartha.com 28.04.2018) കാശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരി പെണ്‍കുട്ടിയെ ക്രീൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പുറത്ത് കൊണ്ട് വന്ന പോലീസുദ്യോഗസ്ഥന്‍ രമേഷ് ജല്ലയുള്‍പ്പെടുന്ന നിയമപാലകരിലാണ് മതേതര ഇന്ത്യയുടെ പ്രതീക്ഷയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. സംഭവത്തില്‍ പ്രക്ഷോഭവുമായി ഇറങ്ങിയ രാഹുല്‍ ഗാന്ധിയിലും കോണ്‍ഗ്രസ്സിലും ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് മുന്‍സിപ്പല്‍ സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. യുവ കാര്‍ട്ടൂണിസ്റ്റിനുള്ള ദേശീയ അവാര്‍ഡ് നേടിയ അലി ഹൈദറിന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം സി ഖമറുദ്ദീനും, സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ ക്വിസ്സ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ഗോള്‍ഡ് മെഡല്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ്മാനും സമ്മാനിച്ചു.

മതേതര ഇന്ത്യയുടെ പ്രതീക്ഷ കത്വ സംഭവത്തില്‍ പ്രതികളെ പുറത്തുകൊണ്ടുവന്ന നിയമപാലകരില്‍; പി കെ പിറോസ്

മുസ്‌ലിം ലീഗ് ജില്ലാട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡന്റ് ടി ഇ അബ്ദുള്ള എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ ജി സി ബഷീര്‍, യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം ശിബു മീരാന്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കാസറഗോഡ് ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, ടി ഡി കബീര്‍, മാഹിന്‍ കേളോട്ട്, അഡ്വക്കറ്റ് വി എം മുനീര്‍, മൊയ്ദീന്‍ കൊല്ലമ്പാടി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് പട്‌ള, എം എ നജീബ്, അസീസ് കളത്തൂര്‍, കെ.എം ബഷീര്‍, എ എ അസീസ്, ഖാലിദ് പച്ചക്കാട്, ഹമീദ് ബെദിര, സഹീര്‍ ആസിഫ്, സിദീഖ് സന്തോഷ് നഗര്‍,സി ഐ എ ഹമീദ്, സഹീദ് വലിയ പറമ്പ്, റഹ്മാന്‍ തൊട്ടാന്,റഷീദ് തുരുത്തി, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, ശരീഫ് ജാല്‍സൂര്‍, മൊയ്ദീന്‍ കുഞ്ഞി കെ കെ പുറം, അഷ്റഫ് പച്ചക്കാട്, റഷീദ് ഗസ്സാലി,കെ എം അബ്ദുല്‍ റഹിമാന്‍, മുജീബ് തളങ്കര, സഹദ് ബാങ്കോട്, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍, ഹബീബ് എ എച്ച്, സി എ അബ്ദുല്ല കുഞ്ഞി, അബൂബക്കര്‍ ഹാജി തുരുത്തി, റസ്സാഖ് ബെദിര, ഹസ്സന്‍ക്കുട്ടി പതിക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇര്‍ഷാദ് ഹുദവി പ്രാര്‍ത്ഥന നടത്തി.

മതേതര ഇന്ത്യയുടെ പ്രതീക്ഷ കത്വ സംഭവത്തില്‍ പ്രതികളെ പുറത്തുകൊണ്ടുവന്ന നിയമപാലകരില്‍; പി കെ പിറോസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, MYL, Politics, P K Firos, Speech, Kashmir, Katuwa Incident, District Conference, P K Firos On MYL District Conference

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia