CPM | എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രടറി

● തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭ അംഗം
● പാർടി പ്രവർത്തനരംഗത്ത് ഏറെ പരിചയമുള്ള നേതാവാണ്
● സമാപന സമ്മേളനം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
കാഞ്ഞങ്ങാട്: (KasargodVartha) സിപിഎം കാസർകോട് ജില്ലാ സെക്രടറിയായി എം രാജഗോപാലനെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട്ട് നടക്കുന്ന ജില്ലാ സമ്മേളനത്തിൽ പി ബി അംഗം എ വിജയരാഘവന്റെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. നിലവിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവും സിപിഎം ജില്ലാ സെക്രടറിയേറ്റ് അംഗവുമാണ് രാജഗോപാൽ.
കയ്യൂർ സ്വദേശിയായ അദ്ദേഹം സിഐടിയു ജില്ലാ സെക്രടറിയുമായിരുന്നു. കൂടാതെ കയ്യൂർ - ചീമേനി പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2016 ലാണ് തൃക്കരിപ്പൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. 2021 ലും വിജയം ആവർത്തിച്ചു.
12 ഏരിയകളിൽനിന്നുള്ള 281 പ്രതിനിധികളും 36 ജില്ലാ കമിറ്റി അംഗങ്ങളുമുൾപ്പെടെ 317 പേർ സമ്മേളനത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച വൈകിട്ട് സീതാറാം യെച്ചൂരി - കോടിയേരി ബാലകൃഷ്ണൻ നഗറിൽ (നോർത് കോട്ടച്ചേരി) നടക്കുന്ന സമാപന സമ്മേളനം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
M Rajagopalan has been elected as the CPM Kasaragod District Secretary during the district conference. The election was held in the presence of PB member A Vijayaraghavan.
#CPM #Kasaragod #Rajagopalan #DistrictSecretary #Election #KeralaNews
https://www.kasargodvartha.com/politics/will-m-rajagopal-become-the-cpm-kasargod-district-secretary/cid16172631.htm