സി പി എം ബളാൽ ലോകൽ സമ്മേളനത്തിൽ മത്സരമുണ്ടായിട്ടില്ലെന്ന് നേതാക്കൾ; 'നിലവിലുള്ള സെക്രടറി യുവാക്കൾക്ക് വേണ്ടി സ്വയം മാറിയത്'; കുണ്ടുപ്പള്ളിയിൽ കരിങ്കൽ ക്വാറിയും ക്രഷറും തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമ്മേളനം
Oct 20, 2021, 21:09 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 20.10.2021) സി പി എം ബളാൽ ലോകൽ സമ്മേളനത്തിൽ സെക്രടറി സ്ഥാനത്തേക്ക് മത്സരം നടന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ലോകൽ കമിറ്റി നേതാക്കൾ പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന ബളാൽ പഞ്ചായത്തിൽ പാർടിയെ ശക്തിപ്പെടുത്താനുള്ള മുൻ ലോകൽ സെക്രടറിയുടെ പ്രവർത്തനങ്ങൾ പാർടിക്ക് ജനങ്ങളിൽ സ്വാധീനം ഇരട്ടിയാക്കിയെന്നും യുവാക്കൾക്ക് വേണ്ടി അദ്ദേഹം സ്വയം സ്ഥാനം ഒഴിയുകയായിരുന്നുവെന്നും ലോകൽ കമിറ്റിയിൽ അദ്ദേഹം തുടരുന്നുണ്ടെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
ബളാൽ പഞ്ചായത്തിൽ പാർടിയുടെ അസൂയാവഹമായ വളർചയിൽ വിളറി പൂണ്ടചിലർ മാധ്യമങ്ങളെ കൂട്ടു പിടിച്ച് അപകീർത്തിപ്പെടുത്താനുള്ള ശ്രമം പരാജയപ്പെടുത്തുമെന്നും ജനകീയ വിഷയങ്ങളിൽ ഇടപെട്ട് പാർടിയും നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും നേതാക്കൾ വ്യക്തമാക്കി.
അതേസമയം ബളാൽ കുണ്ടുപ്പള്ളിയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിൽ കരിങ്കൽ ക്വാറിയും ക്രഷറും തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സിപിഎം ബളാൽ ലോകൽ സമ്മേളനം ആവശ്യപ്പെട്ടു, ബളാൽ വി അബൂബകർ നഗറിൽ ജില്ലാ സെക്രടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ സി സാബു, സണ്ണി സെബാസ്റ്റ്യൻ, രമ്യ മധു, എ അബ്ദുൽ ബശീർ എന്നിവർ അടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു.
ജില്ലാ കമിറ്റി അംഗങ്ങളായ പി ബേബി, പി ആർ ചാക്കോ, ഏരിയ സെക്രടറി എ അപ്പുക്കുട്ടൻ, ടി പി തമ്പാൻ, കെ കൃഷ്ണൻ, പി വി അനു, കെ ഡി മോഹനൻ, പ്രസീത രാജൻ സംസാരിച്ചു. സി ദാമോദരൻ റിപോർട് അവതരിപ്പിച്ചു. പി കെ രാമചന്ദ്രൻ സ്വാഗതവും വി അജിത് നന്ദിയും പറഞ്ഞു. കെസി സാബു സെക്രടറിയായി 13 അംഗ ലോകൽ കമിറ്റിയെ തെരഞ്ഞെടുത്തു. കമിറ്റി അംഗങ്ങൾ: സി ദാമോദരൻ, വി പ്രശാന്ത്, അനിത സുരേഷ്, സജിനി ജനാർധനൻ, ജേക്കബ് ഇ ജെ, സണ്ണി മങ്കയം, മോഹനനൻ ടി, രവീന്ദ്രൻ കെ, കെ രമ്യ മധു, മനീഷ് എൻ, നസീർ പി, ദാമോദരൻ കോടക്കൽ.
ALSO READ: സി പി എം ബളാൽ ലോകൽ സമ്മേളനത്തിൽ കടുത്ത മത്സരം; നിലവിലെ സെക്രടറി മൂന്നിനെതിരെ പത്ത് വോടുകൾക്ക് പുറത്ത്

Keywords: Kerala, News, Kasaragod, Vellarikundu, Balal, Political party, Politics, CPM, Committee, Leaders says no contest at CPM Balal local conference.
< !- START disable copy paste -->