Join Whatsapp Group. Join now!
Aster MIMS 10/10/2023

സി പി എം ബളാൽ ലോകൽ സമ്മേളനത്തിൽ കടുത്ത മത്സരം; നിലവിലെ സെക്രടറി മൂന്നിനെതിരെ പത്ത്‌ വോടുകൾക്ക് പുറത്ത്‌

CPM Balal Local Conference; Existing secretary is out #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 20.10.2021) സി പി എം ബളാൽ ലോകൽ സമ്മേളനത്തിന് സമാപനം. സെക്രടറി സ്ഥാനത്തേക്ക് മത്സരം നടന്നപ്പോൾ നിലവിലെ സെക്രടറി മൂന്നിനെതിരെ 10 വോടുകൾക്ക് പുറത്ത്‌. കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമുള്ള ബളാൽ പഞ്ചായത്തിൽ ഏവരും ഉറ്റു നോക്കിയ ലോകൽ സമ്മേളനമാണ് ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിച്ചത്.

   
Kasaragod, News, Kerala, Vellarikundu, CPM, Balal, Congress, Panchayath, Political party, CPM Balal Local Conference; Existing secretary is out.



ബളാൽ കമ്യൂനിറ്റി ഹാളിൽ വെച്ചായിരുന്നു സമ്മേളനം നടന്നത്, പൊതുസമ്മേളനം ബുധനാഴ്ചയാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ സമ്മേളനം ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ചു. പഞ്ചായത്ത്‌ മുൻ ഉദ്യോഗസ്ഥൻ ആയിരുന്നയാൾ സെക്രടറി സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചപ്പോൾ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. 13 അംഗ ലോകൽ കമിറ്റിയിൽ വെറും മൂന്ന് പേരാണ് ഇദ്ദേഹത്തെ അനുകൂലിച്ചതെന്നും ബാക്കിയുള്ളവർ ബളാളിൽ പാർടി വളരാൻ പുതിയ മുഖം വേണമെന്ന തീരുമാനത്തിലായിരുന്നുവെന്നുമാണ് വിവരം.

ഉദ്യോഗം നിറഞ്ഞ ചർചകൾക്ക് ശേഷം ബളാലിൽ പാർടിയെ നയിക്കാൻ കെ സി സാബു എന്ന യുവമുഖത്തിന് ഭൂരിഭാഗം അംഗങ്ങളും പച്ചകൊടി കാട്ടി. പാർടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് നിലവിലെ സെക്രടറിക്ക്‌ സ്ഥാനം നഷ്ടമാകാൻ ഇടയായതെന്നാണ് പറയുന്നത്. ഒറ്റദിവസം കൊണ്ട് സമ്മേളനം അവസാനിപ്പിച്ചതും പൊതു സമ്മേളനം വേണ്ടെന്ന് വെച്ചതും ജില്ലാ നേതാക്കളുടെ അസൗകര്യം മൂലമാണെന്നാണ് ലോകൽ കമിറ്റി നൽകുന്ന വിശദീകരണം.


Keywords: Kasaragod, News, Kerala, Vellarikundu, CPM, Balal, Congress, Panchayath, Political party, CPM Balal Local Conference; Existing secretary is out.
< !- START disable copy paste -->

Post a Comment