ഒരു ജില്ല ഒരു ഉൽപന്നം പദ്ധതിയിൽ കാസർകോട്ട് നിന്ന് കല്ലുമ്മക്കായയെന്ന് വ്യവസായ മന്ത്രി; അഡൂർ കേന്ദ്രമാക്കി കെ എസ് ഇ ബി സെക്ഷൻ ഓഫീസ് പരിഗണനയിലില്ലെന്ന് വൈദ്യുതി മന്ത്രി; മറുപടി സി എച് കുഞ്ഞമ്പു എംഎൽഎയുടെ സബ്മിഷന്
Aug 5, 2021, 21:16 IST
തിരുവനന്തപുരം: (www.kasargodvartha.com 05.08.2021) ദേലമ്പാടി പഞ്ചായത്തിലെ അഡൂർ കേന്ദ്രമാക്കി കെ എസ് ഇ ബി എൽ സെക്ഷൻ ഓഫീസ് ആരംഭിക്കുന്നതിനുള്ള നിവേദനം ലഭിക്കുകയും അതിന്മേൽ പരിശോധന നടത്തുകയും ചെയ്തിരുന്നെങ്കിലും അക്കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. നിയമസഭയിൽ അഡ്വ. സി എച് കുഞ്ഞമ്പുവിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പുതുതായി ഓഫീസുകൾ ആരംഭിക്കുന്നതിന് അധികമായി മാനവശേഷി ആവശ്യമായി വരുമെന്നതിനാലും ഇതിനായി ചെലവഴിക്കേണ്ടിവരുന്ന തുക താരിഫിൽ ഉൾക്കൊള്ളിക്കുന്നതുവഴി വൈദ്യുതി നിരക്ക് വർധനവിന് കാരണമാകുമെന്നതിനാലുമാണിതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ആധുനിക സാങ്കേതിക വിദ്യകൾ കൂടി ഉപയോഗപ്പെടുത്തി വൈദ്യുത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമയബന്ധിതമായി നടപ്പിലാക്കുന്നതിനും വേണ്ടി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു .
ദേലമ്പാടി പഞ്ചായത്തിൽ 7287 വൈദ്യുതി ഉപഭോക്താക്കൾ ഉണ്ട്. 95 ശതമാനം പ്രദേശങ്ങളും മുള്ളേരിയ ഇലക്ട്രികൽ സെക്ഷന് കീഴിലും അഞ്ച് ശതമാനം പ്രദേശങ്ങൾ കുറ്റിക്കോൽ ഇലക്ട്രികൽ സെക്ഷന് കീഴിലുമാണ് സ്ഥിതി ചെയ്യുന്നത്. മുള്ളേരിയ ഇലക്ട്രികൽ സെക്ഷനിൽ നിന്നും ഏകദേശം 35 കി മി. ദൂരത്തിൽ ദേലമ്പാടി പഞ്ചായത്ത് വ്യാപിച്ചുകിടക്കുന്നതായും മന്ത്രി അറിയിച്ചു.
ഭക്ഷ്യ സംസ്കരണ മേഖലയിലെ സൂക്ഷ സംസ്കരണ സംരംഭങ്ങൾക്ക് സഹായം നൽകുന്നതിനു കേന്ദ്ര സംസ്ഥാന സർകാരുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ പി എം എഫ് എം ഇയിൽ കല്ലുമ്മക്കായയാണ് കാസർകോട് ജില്ലയുടെ ഒരു ജില്ല ഒരു ഉൽപന്നമായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ സി എച് കുഞ്ഞമ്പുവിന് മറുപടി നൽകി. അനർഹമായ മുൻഗണന കാർഡുകൾ കൈവശംവെച്ച 2230 പേർ കാസർകോട് ജില്ലയിൽ നിന്ന് കാർഡുകൾ തിരിച്ചേല്പിച്ചതായി മന്ത്രി ജി ആർ അനിൽ സി എച് കുഞ്ഞമ്പുവിനെ അറിയിച്ചു.

Keywords: Kerala, kasaragod, Thiruvananthapuram, news, delampady, Panchayath, MLA, Minister, Politics, Top-Headlines, KSEB section office in Adoor not under consideration, is Electricity minister.
< !- START disable copy paste -->