ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി
● മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്.
● ഹൈദരാബാദ് സ്വദേശിയാണ് സുദർശൻ റെഡ്ഡി.
● എൻ.ഡി.എ. സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണനാണ്.
● തുഷാർ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കുന്നതില്‍ തൃണമൂൽ കോൺഗ്രസ് എതിർത്തതിരുന്നു
ന്യൂഡല്‍ഹി: (KasargodVartha) സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഹൈദരാബാദ് സ്വദേശിയാണ് സുദർശൻ റെഡ്ഡി.
ഇന്ന് ഉച്ചയ്ക്ക് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. യോഗത്തിൽ കോൺഗ്രസാണ് ജസ്റ്റിസ് സുദർശൻ റെഡ്ഡിയുടെ പേര് നിർദ്ദേശിച്ചത്. തൃണമൂൽ കോൺഗ്രസ് തുഷാർ ഗാന്ധിയുടെ പേര് എതിർത്തതിനെ തുടർന്ന് സുദർശൻ റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.
നേരത്തെ ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞൻ എം. അണ്ണാദുരൈയുടെ പേര് ഉൾപ്പെടെ സഖ്യം പരിഗണിച്ചിരുന്നു. എൻ.ഡി.എ. മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണനാണ്.
ജസ്റ്റിസ് സുദർശൻ റെഡ്ഡി 1946 ജൂലൈ 8-ന് ആന്ധ്രാപ്രദേശിലാണ് ജനിച്ചത്. 1971-ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും, 1990-ൽ ആറ് മാസത്തേക്ക് കേന്ദ്ര സർക്കാരിൻ്റെ അഡീഷണൽ കൗൺസലായും സേവനമനുഷ്ഠിച്ചു. 1995 മെയ് 2-ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട് 2005 ഡിസംബർ 5-ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും, 2007 മുതൽ 2011 ജൂലൈ 8 വരെ സുപ്രീം കോടതി ജഡ്ജിയായും പ്രവർത്തിച്ചു.
ഇന്ത്യാ സഖ്യത്തിന്റെ ഈ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Article Summary: India Alliance nominates Justice Sudarshan Reddy for Vice President.
#IndiaAlliance #VicePresidentialCandidate #JusticeSudarshanReddy #IndianPolitics #Elections #NewsUpdate






