city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിജെപി പ്രവര്‍ത്തകന്റെ വീട് തകര്‍ത്ത കേസ് സര്‍ക്കാര്‍ എഴുതിതള്ളുന്നു


കാഞ്ഞങ്ങാട്: (www.kasargodvartha.com 06.04.2018) സിപിഎം പ്രവര്‍ത്തകനായ കാലിച്ചാനടുക്കം നെരോത്ത് കാട്ടുമൂലയിലെ സി നാരായണന്റെ കൊലപാതകത്തോടനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകന്റെ വീട് പൂര്‍ണ്ണമായും തകര്‍ത്ത കേസ് സര്‍ക്കാര്‍ എഴുതി തള്ളുന്നു. നാരായണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കായക്കുന്നിലെ എരളാല്‍ വിജയന്റെ വീട് അക്രമിച്ച കേസാണ് സര്‍ക്കാര്‍ എഴുതിതള്ളുന്നത്.

2015 ആഗസ്ത് 28ന് തിരുവോണ നാളില്‍ ഉച്ചയോടെയാണ് കായക്കുന്നിലെ ബസ്സ് വെയ്റ്റിംഗ് ഷെല്‍ട്ടറിനടുത്ത് വെച്ച് നാരായണന്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല ചെയ്യപ്പെട്ടത്. നാരായണന്റെ കൊലപാതകത്തില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകരാണ് വിജയന്റെ വീട് പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തത്. വിജയന്റെ വീടിനോടൊപ്പം കേസിലെ പ്രതികളായ ശ്രീനാഥ്, പുഷ്പന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും അന്ന് ആക്രമണമുണ്ടായിരുന്നു.

ബിജെപി പ്രവര്‍ത്തകന്റെ വീട് തകര്‍ത്ത കേസ് സര്‍ക്കാര്‍ എഴുതിതള്ളുന്നു

വിജയന്റെ വീട് തകര്‍ത്ത സംഭവത്തില്‍ ഭാര്യ സുധയുടെ പരാതിയിലാണ് അമ്പലത്തറ പോലീസ് പതിനെട്ടോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ ദിവസങ്ങളോളം റിമാന്റിലായിരുന്നു.

ഈ കേസാണ് സര്‍ക്കാര്‍ എഴുതി തള്ളാന്‍ തീരുമാനിച്ചത്. ഇതില്‍ കഴിഞ്ഞ ദിവസം കോടതി പരാതിക്കാരിയായ സുധയോട് കോടതിയില്‍ ഹാജരായി പ്രതികരണം ആരാഞ്ഞിരുന്നു.

കോടതിയില്‍ ഹാജരായ സുധ കേസ് എഴുതി തള്ളരുതെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കൂടുതല്‍ വിശദീകരണത്തിനും അനന്തര നടപടികള്‍ക്കുമായി കേസ് മെയ് 21ലേക്ക് മാറ്റിവെച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Kanhangad, CPM Worker, BJP, Politics, Case, Government, Canceled. Government Dissolving Case Against CPM Workers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia