city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

BJP allegations | മംഗല്‍പാടി പഞ്ചായതില്‍ ഭരണ സ്തംഭനമെന്ന് ബിജെപി; 'പ്രസിഡന്റ് അവധിയില്‍, മുസ്ലീം ലീഗ് ജനങ്ങളെ വഞ്ചിക്കുന്നു'

ഉപ്പള: (www.kasargodvartha.com) മംഗല്‍പാടി പഞ്ചായതില്‍ ഭരണം നടത്തുന്ന മുസ്ലീംലീഗ് ജനങ്ങളെ വഞ്ചിക്കുകയാമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രടറി വിജയകുമാര്‍ റൈ ആരോപിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാലിന്യ പ്രശ്നം അനുഭവപ്പെടുന്ന പഞ്ചായതാണ് മംഗല്‍പാടി. ഇത് പരിഹരിക്കാന്‍ മാലിന്യ സംസ്‌കരണ പദ്ധതിക്ക് തുടക്കമിടുകയും അതില്‍കൂടി ലക്ഷങ്ങളുടെ അഴിമതിയാണ് മുസ്ലീംലീഗ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
              
BJP allegations | മംഗല്‍പാടി പഞ്ചായതില്‍ ഭരണ സ്തംഭനമെന്ന് ബിജെപി; 'പ്രസിഡന്റ് അവധിയില്‍, മുസ്ലീം ലീഗ് ജനങ്ങളെ വഞ്ചിക്കുന്നു'

വൈസ് പ്രസിഡന്റിന് ചുമതലകള്‍ കൈമാറി പ്രസിഡന്റ് അവധിയില്‍ പോയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി ബോര്‍ഡ് മീറ്റിംഗ് ചേര്‍ന്നിട്ടില്ല. ബിജെപി അടക്കം നിരവധി പാര്‍ടികളും മറ്റും പഞ്ചായത് ഭരണ സമിത് നല്‍കിയ പരാതി പോലും യോഗത്തിന് മുമ്പാകെ വെക്കാനുള്ള സാമാന്യ മര്യാദ കാണിക്കുന്നില്ല.
                 
BJP allegations | മംഗല്‍പാടി പഞ്ചായതില്‍ ഭരണ സ്തംഭനമെന്ന് ബിജെപി; 'പ്രസിഡന്റ് അവധിയില്‍, മുസ്ലീം ലീഗ് ജനങ്ങളെ വഞ്ചിക്കുന്നു'

മൂന്ന് മാസമായി മംഗല്‍പാടി പഞ്ചായതില്‍ ഭരണ സ്തംഭനമാണ് ഉണ്ടായിട്ടുള്ളത്. ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കൊടുക്കാന്‍ തയ്യാറാകാതെ അവരെ വഞ്ചിക്കുകയാണ് മുസ്ലീംലീഗും ഭരണസമിതി അംഗങ്ങളും. ഭരണഘടന ലംഘനം നടത്തുന്ന ഭരണ സമിതിക്കെതിരെ സര്‍കാര്‍ നടപടിയെടുക്കണമെന്ന് വിജയകുമാര്‍ റൈ ആവശ്യപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, Kerala, Kasaragod, Top-Headlines, BJP, Muslim-league, Controversy, Political Party, Politics, Panchayath, Mangalpady Panchayat, Deadlock governance in Mangalpady Panchayat, says BJP.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia