Doctors Strike | 'സര്‍കാര്‍ ഉറപ്പ് പാലിച്ചില്ല'; സര്‍കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിന്; ചൊവ്വാഴ്ച പ്രതിഷേധ ദിനം; ഡിഎംഒ ഓഫീസിന് മുന്നില്‍ ധര്‍ണ; ഒക്ടോബര്‍ 11ന് കൂട്ട അവധി
Sep 11, 2022, 17:36 IST
കാസര്‍കോട്: (www.kasargodvartha.com) പതിനൊന്നാം ശമ്പള പരിഷ്‌കരണത്തില്‍ അടിസ്ഥാന ശമ്പളത്തിലടക്കം കുറവ് വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടര്‍മാരോട് കടുത്ത അവഗണന കാട്ടുന്നുവെന്നാരോപിച്ച് കെജിഎംഒഎയുടെ നേതൃത്വത്തില്‍ സര്‍കാര്‍ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും. സംസ്ഥാന തലത്തില്‍ നടക്കുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിന് മുന്നില്‍ 2.30 മണി മുതല്‍ നാല് മണി വരെ ധര്‍ണ നടത്തും. രോഗി പരിചരണം തടസപ്പെടാത്ത രീതിയിലായിരിക്കും പ്രതിഷേധ പരിപാടികള്‍.
ദീര്‍ഘനാള്‍ നീണ്ട നില്‍പ് സമരവും, സെക്രടറിയേറ്റ് ധര്‍ണയും വാഹന പ്രചാരണ ജാഥയുമുള്‍പെടെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് 2022 ജനുവരി 15ന് ആരോഗ്യ മന്ത്രിയുടെയും പ്രിന്‍സിപല്‍ സെക്രടറിയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ചയില്‍ പ്രശ്‌നപരിഹാരത്തിനുള്ള ഉറപ്പുകള്‍ സര്‍കര്‍ രേഖാമൂലം കെജിഎഒഎക്ക് നല്‍കിയിരുന്നതായി ഭാരവാഹികള്‍ പറയുന്നു.
'ധനകാര്യ വകുപ്പുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിത ഹയര്‍ ഗ്രേഡ് സംബന്ധിച്ചും, 3:1 അനുപാതത്തില്‍ സ്ഥാനക്കയറ്റം നല്‍കുന്നത് സംബന്ധിച്ചും, റൂറല്‍ - ഡിഫികള്‍ട് റൂറല്‍ അലവന്‍സ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടിയുണ്ടാകും. എന്‍ട്രി കേഡറിലെ മെഡികല്‍ ഓഫീസര്‍മാര്‍ക്ക് അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ച് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രമോഷന്‍ കിട്ടുന്നവര്‍ക്ക് പേഴ്‌സണല്‍ പേ അനുവദിക്കാത്തതും ഉള്‍പെടെയുള്ള മറ്റ് നിരവധി കാര്യങ്ങള്‍ ധനകാര്യ വകുപ്പ് പരിശോധിച്ച് വരികയാണ്, ഇവ ന്യായമായ വിഷയങ്ങളായതിനാല്‍ പോസിറ്റീവ് റിസള്‍ട് ഉണ്ടാകും', സര്‍കാര്‍ രേഖാമൂലം കെജിഎംഒഎക്ക് നല്‍കിയ ഉറപ്പാണിത്.
സര്‍കാര്‍ നല്‍കിയ രേഖാ മൂലമുള്ള ഉറപ്പിന്റെയും കോവിഡ്മൂന്നാംതരംഗത്തിന്റെയും പശ്ചാത്തലത്തില്‍ പ്രതിഷേധ പരിപാടികള്‍ മാറ്റിവയ്ക്കുകയായിരുന്നു. നിരന്തരമുള്ള ഇടപെടലുകള്‍ക്ക് ശേഷവും ജനുവരി മാസം ഉത്തരവാകുമെന്ന് പറഞ്ഞ കാര്യങ്ങളില്‍ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് മെയ് ഒന്നിന് ആശുപത്രിക്ക് പുറത്തുള്ള ഡ്യൂടികളില്‍ നിന്നും യോഗങ്ങളില്‍ നിന്നും വിട്ടു നിന്ന് കൊണ്ട് നിസഹകരണ സമരം പുനരാരംഭിച്ചു. എന്നാല്‍ സര്‍കാര്‍ ഡോക്ടര്‍മാരെ അപമാനിക്കുന്ന തരത്തില്‍ കാതലായ വിഷയങ്ങള്‍ ഒന്നും പരിഹരിക്കാതെയാണ് അപാകത പരിഹാര ഉത്തരവ് ഇറങ്ങിയത്. ഇതില്‍ അനുവദിക്കപ്പെട്ട പരിമിതമായ കാര്യങ്ങളിലാകട്ടെ വ്യക്തതഉണ്ടായിട്ടുമില്ല.
തങ്ങളുടെ വീടുകളുടെ സുരക്ഷിതത്തില്‍ ഇരുന്ന കോവിഡ് കാലത്ത് സേവന സന്നദ്ധരായിരുന്ന ഡോക്ടര്‍മാരോടുണ്ടായ കടുത്ത അവഗണനക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും, മുഖ്യധാര മാധ്യമങ്ങളും പൊതുസമൂഹവും ശക്തമായി പ്രതികരിച്ചതാണ്. തുടര്‍ന്ന് നല്‍കപ്പെട്ട ഉറപ്പുകളാണ് നാളിതുവരെയായും പാലിക്കപ്പെടാത്തത്. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. പരിമിതമായ മാനവവിഭവശേഷി വച്ചു കൊണ്ട് സര്‍കാര്‍ ആശുപത്രികളിലെ വര്‍ധിച്ചു വരുന്ന തിരക്കിനിടയിലും രോഗീപരിചരണത്തോടൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങളും ഭരണനിര്‍വഹണവും മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോകുന്ന ആരോഗ്യവകുപ്പ് ഡോക്ടര്‍മാരോടുണ്ടായിരിക്കുന്ന ഈ വാഗ്ദാന ലംഘനം ജനാധിപത്യ സര്‍കാരിന് ഭൂഷണമല്ല.
ഇത്ര കടുത്ത അവഗണനയുണ്ടായിട്ടും രോഗീ പരിചരണത്തെ ബാധിക്കാത്ത രീതിയിലാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി കെജിഎംഒഎ പ്രതിഷേധം നടത്തിയത്. അവഗണന തുടരുന്ന പക്ഷം സര്‍കാര്‍ ഡോക്ടര്‍മാര്‍ ഒക്ടോബര്‍ 11ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും സമരത്തിലേക്ക് ഡോക്ടര്‍മാരെ തള്ളിവിടാതെ സംഘടനയ്ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ഇനിയെങ്കിലും സര്‍കാര്‍ തയ്യാറാവണമെന്നും കെജിഎംഒഎ കാസര്‍കോട് ഘടകം പ്രസിഡണ്ട് ഡോ. സിഎം കായിഞ്ഞി, ജനറല്‍ സെക്രടറി ഡോ. രാജു മാത്യു സിറിയക് എന്നിവര്‍ ആവശ്യപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Doctors, Strike, Protest, Government, Government Hospital, Health, Government of Kerala, Again government doctors to hold strike in Kerala.
< !- START disable copy paste --> 