ആര്‍ എസ് എസ് ശക്തികേന്ദ്രമായ കോട്ടപ്പാറയിലെ പൊതുയോഗത്തില്‍ നിന്നും ഒടുവില്‍ സി പി എം പിന്മാറി
Feb 7, 2017, 12:37 IST
മാവുങ്കാല്‍: (www.kasargodvartha.com 07.02.2017) ബി ജെ പി - ആര്‍ എസ് എസ് ശക്തികേന്ദ്രത്തില്‍ നടത്താനിരുന്ന പൊതുയോഗത്തില്‍ നിന്നും സിപിഎം പിന്മാറി. ഫെബ്രുവരി 13 ന് ബി ജെ പി - ആര്‍ എസ് എസ് ശക്തികേന്ദ്രമായ കോട്ടപ്പാറയില്‍ സിപിഎം പനത്തടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ നിന്നാണ് സിപിഎം നേതൃത്വം പിന്മാറിയത്.
സി പി എം ശക്തികേന്ദ്രമായ ചീമേനിയിലേക്ക് ബി ജെ പി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് മറുപടിയായാണ് കോട്ടപ്പാറയില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്താന്‍ സിപിഎം തീരുമാനിച്ചത്. എന്നാല്‍ അതേ ദിവസം തന്നെ മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ സമിതിയുടെ ബാനറില്‍ കോട്ടപ്പാറയില്‍ ആര്‍ എസ് എസ് ശക്തി സംഗമം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീയ ബദ്ധ ശത്രുക്കളുടെ പരിപാടികള്‍ ഒരേ സമയം ഒരേ സ്ഥലത്ത് നടത്തുന്നത് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാക്കിയിരുന്നു.
രണ്ട് പരിപാടികളും ഒരേ സമയത്ത് നടത്തുന്നത് വന്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് ഇടയാക്കിയേക്കുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന പൊതുയോഗം സംഘര്‍ഷത്തിന് വേദിയായാല്‍ ജനങ്ങള്‍ക്കിടയില്‍ ഇത് പാര്‍ട്ടിയുടെ പേരിന് കളങ്കം ചാര്‍ത്തുകയും അത് ജനരോഷത്തിനും വഴിയൊരുക്കുകയും ചെയ്യും. പ്രത്യേകിച്ച് സംസ്ഥാന ഭരിക്കുന്ന സാഹചര്യത്തില്‍. ഇത് കണക്കുകൂട്ടിയാണ് പൊതുയോഗം നടത്താനുള്ള തീരുമാനത്തില്‍ നിന്നും സി പി എം നേതൃത്വം പിന്മാറിയതെന്നാണ് വിവരം.
13 ന് നടത്താനുള്ള പൊതുയോഗത്തില്‍ നിന്നും പിന്മാറിയെങ്കിലും അടുത്തമാസം ആര്‍എസ്എസ് ശക്തികേന്ദ്രമായ കോട്ടപ്പാറയില്‍ തന്നെ പൊതുയോഗം നടത്താനാണ് സി പി എം നേതൃത്വത്തിന്റെ തീരുമാനം. ലോ കോളജ് പ്രശ്‌നവുമായി ബന്ധപ്പെട്ട് കോടിയേരിക്ക് തിരക്കുള്ളത് കൊണ്ടാണ് അടുത്തമാസത്തേക്ക് മാറ്റിയതെന്നാണ് പാര്‍ട്ടി വിശദീകരണം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന പരിപാടി
കൂടിയായിരുന്നു ഇത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News: ചെറുവത്തൂരിന് പിന്നാലെ കോട്ടപ്പാറയിലും സിപിഎമ്മും ആര്‍എസ്എസും നേര്‍ക്കുനേര്‍; ബിജെപി ശക്തികേന്ദ്രത്തില്‍ സിപിഎം രാഷ്ട്രീയ വിശദീകരണയോഗം നടക്കുന്ന ദിവസം തന്നെ ആര്‍എസ്എസിന്റെ ശക്തിസംഗമം
Keywords: Kasaragod, Kerala, Mavungal, RSS, CPM, BJP, Programme, cheemeni, Protest, March, Police, Political party, Politics, Kottappara, CPM Cancells from Kottappara Public Meet