Dismissed | കന്നഡ വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനായി ബിജെപി നടത്തിയ പിഎസ് സി ഓഫീസ് സമരത്തിനെതിരെയുള്ള കേസ് തള്ളി
Jul 31, 2023, 23:23 IST
കാസര്‍കോട്: (www.kasargodvartha.com) പി എസ് സി നിയമനങ്ങളില്‍ കന്നഡ വിഭാഗക്കാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവേചനത്തിനെതിരെയും കന്നഡ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായും 2013 ജൂണ്‍ എട്ടിന് ബിജെപി സംഘടിപ്പിച്ച പി എസ് സി ഓഫീസ് ഉപരോധത്തിന് നേതൃത്വം നല്കിയ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്, സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്, നേതാക്കളായ എം സഞ്ജീവ് ഷെട്ടി, പി സുരേഷ് കുമാര്‍ ഷെട്ടി, വിജയ് കുമാര്‍ റൈ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കേസ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തളളി.
പി എസ് സി നിയമനം നേടുന്നതില്‍ നിന്നും കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് പിഎസ് സിയില്‍ കന്നടയില്‍ പരീക്ഷ എഴുതാനുള്ള അവകാശം തുടരണമെന്ന് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം പി എസ് സി പരീക്ഷ നടത്താന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചാണ് ബിജെപി 2013 ജൂണ്‍ 13 ന് പി എസ് സി ഓഫീസ് ഉപരോധിച്ചത്.

ALSO READ:
BJP ഉപരോധം: ചോദ്യപ്പേപ്പറുകള്‍ എത്തിക്കാനായില്ല; ജില്ലയില്‍ PSC പരീക്ഷകള്‍ മാറ്റി
അതിരാവിലെ ബിജെപി പ്രവര്‍ത്തകര്‍ പി എസ് സി ഓഫീസ് ഉപരോധിക്കുകയായിരുന്നു. ജീവനക്കാരെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുകയും ഒ എം ആര് ഷീറ്റ് കീറിയെറിയുകയും ചെയ്തതോടെ അന്നേ ദിവസത്തെ പരീക്ഷ മാറ്റി വെക്കാന്‍ പി എസ് സി നിര്‍ബന്ധിതമാവുകയായിരുന്നു.
അന്യായമായി സംഘംചേരല്‍, പൊലീസുകാരുടെയും പിഎസ്സി ഉദ്യോഗസ്ഥന്മാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക, പൊതു മുതല്‍ നശിപ്പിക്കുക, പിരിഞ്ഞു പോകാന്‍ നിര്‍ദേശം ലഭിച്ചിട്ടും പിരിഞ്ഞു പോകാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബിജെപി നേതാക്കള്‍ക്ക് എതിരെ ചുമത്തിയിരുന്നത്.
പക്ഷേ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നേതാക്കന്മാരെ കുറ്റ വിമുക്തരാക്കിയത്.

Keywords: Kerala News, Malayalam News, BJP, Court Order, K Surendran, Kasaragod News, Politics, Case against the PSC office strike by the BJP to protect the rights of the Kannada community was dismissed.
< !- START disable copy paste -->